നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നു; തൊഴിലാളി ട്രെയിനുകള്‍ കര്‍ണാടക റദ്ദാക്കി

കര്‍ണാടകയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനിരിക്കുന്നതിനാല്‍ അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്കു പോകാനായി ഏര്‍പെടുത്തിയിരുന്ന ട്രെയിനുകള്‍ കര്‍ണാടക സര്‍ക്കാര്‍ കൂട്ടത്തോടെ റദ്ദാക്കി.തൊഴിലാളികളെ കര്‍ണാടക സര്‍ക്കാര്‍ 'പിടിച്ചുവയ്ക്കുകയാണെന്നും' അവര്‍ കരാര്‍ തൊഴിലാളികളല്ലെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. ട്രെയിനുകള്‍ റദ്ദാക്കിയ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഈ ആഴ്ച ബെംഗളൂരുവില്‍നിന്ന് പത്ത് സ്‌പെഷല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്താനിരുന്നത്. എന്നാല്‍ ട്രെയിനുകളെല്ലാം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയോടു നിര്‍ദേശിക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ബിഹാര്‍, ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്കു നാട്ടിലേക്കു പോകുന്നതിനുള്ള വഴിയും അടഞ്ഞു. രാജ്യത്തെ മറ്റുള്ളവരെല്ലാം വീടുകളില്‍ പോകുമ്പോള്‍ കര്‍ണാടകയിലെ അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തു തന്നെ തുടരാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.
അതിഥി തൊഴിലാളികളെ ആത്മവിശ്വാസത്തിലേക്കു കൊണ്ടു വരണമെന്നും നമുക്ക് അവരെ പിടിച്ചു വയ്ക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ സര്‍ക്കാരും ബില്‍ഡര്‍മാരും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. നിരവധി അതിഥി തൊഴിലാളികള്‍ ഇപ്പോള്‍ തന്നെ സംസ്ഥാനം വിട്ടതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളെ ആവശ്യ മാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.
https://www.facebook.com/Malayalivartha

























