കൊവിഡ്നിരക്ക് കൂടുന്നു.. നിശബ്ദമായി കേന്ദ്രം...

എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് രാജ്യത്ത് കൊവിഡ് അതിവേഗം പടരുമ്പോൾ രോഗവ്യാപനത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ കഴിയാതെ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നു .. പ്രതിദിന രോഗബാധ അയ്യായിരത്തില്‍ നിന്ന് ആറായിരത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ രണ്ടര ലക്ഷം രോഗികളെങ്കിലും രാജ്യത്തുണ്ടായേക്കാം എന്നതാണ് സത്യം
ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്ത് ഇന്ത്യയില്‍ രോഗബാധ, മരണ നിരക്കുകള്‍ കുറവാണെന്ന് ആവര്‍ത്തിക്കുക മാത്രമാണ് ആരോഗ്യ മന്ത്രാലയം ചെയ്യുന്നത്. അതേസമയം നേരത്തെ രണ്ട് തവണ കൊവിഡ് കണക്ക് പുറത്ത് വിട്ടിരുന്നത് ഇപ്പോള്‍ ഒറ്റത്തവണയാക്കി. രോഗവ്യാപനത്തെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്ന പതിവ് വാര്‍ത്ത സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു
രോഗ വ്യാപനം ജുലൈമാസത്തോടെ അതി തീവ്രമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ എയിംസ് ഡയറക്ടറും മെയ് 16ഓടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം പൂജ്യമാകുമെന്നവകാശപ്പെട്ട നീതി ആയോഗും പിന്നീട് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.. ആരോഗ്യമന്ത്രിയും കൊവിഡ് വ്യാപനത്തിന്‍റെ തീവ്രതയോട് പ്രതികരിക്കുന്നില്ല.
https://www.facebook.com/Malayalivartha