ഡി.കെ. രവിയുടെ മരണം: കര്‍ണാടക സര്‍ക്കാരിന്റെ നിബന്ധനകള്‍ സിബിഐ തള്ളി

ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു സിബിഐ കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളെത്തുടര്‍ന്നാണ് അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചത്. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സമയപരിധി വച്ച് അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു സിബിഐ വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 17നാണു രവിയെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭൂമാഫിയയ്‌ക്കെതിരേ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥനായിരുന്നു രവി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതോടെയാണു സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു ശിപാര്‍ശ ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















