സത്യം കേസില്‍ രാമലിംഗ രാജുവും ഒമ്പത് പേരും കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

സത്യം തട്ടിപ്പ് കേസില്‍ കമ്പനിയുടെ സ്ഥാപകന്‍ ബി.രാമലിംഗ രാജു അടക്കം പത്ത് പേരെ ആന്ധ്രാപ്രദേശിലെ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
ഇന്ത്യ കണ്ട ഏറ്റവും വലിയ കോര്‍പ്പറേറ്റ് തട്ടിപ്പു കേസാണിത്. 2009ലാണ് തട്ടിപ്പു നടന്നത്. ഇന്ത്യയിലെ നാലാമത്തെ ഐ.ടി കമ്പനിയായ സത്യം കന്പ്യൂട്ടേഴ്‌സ് കണക്കുകളില്‍ കൃത്രിമം കാട്ടി ഓഹരിയുടമകളില്‍ നിന്ന് പതിനാലായിരം കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. അതേ വര്‍ഷം ഫെബ്രുവരിയില്‍ സിബിഐ കേസ് ഏറ്റെടുത്തു. കേസില്‍ മൂവായിരം രേഖകള്‍ പരിശോധിക്കുകയും 226 സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. രാമലിംഗരാജുവിന്റെ മക്കള്‍ പ്രമോട്ടര്‍മാരായുള്ള മേറ്രാസ് ഇന്‍ഫ്ര, മേറ്റാസ് പ്രോപ്പര്‍ട്ടിസ് എന്നീ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള നീക്കമാണ് കോടികളുടെ തട്ടിപ്പില്‍ കൊണ്ടെത്തിച്ചതെന്ന് തെളിഞ്ഞു.
രാജുവിന്റെ സഹോദരനും സത്യം കംപ്യൂട്ടേഴ്‌സിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ബി.രാമരാജു, മുന്‍ സിഇഒ വദ്‌ലമണി ശ്രീനിവാസ്, മുന്‍ ഓഡിറ്റര്‍മാരായ സുബ്രമണി ഗോപാലകൃഷ്ണന്‍, ടി.ശ്രീനിവാസ്, രാജുവിന്റെ മറ്റൊരു സഹോദരന്‍ ബി.സൂര്യനാരായണ രാജു, മുന്‍ ജീവനക്കാരായ ജി.രാമകൃഷ്ണ, ഡി.വെങ്കട്ട്പതി രാജു, ശ്രീശൈലം, കന്പനിയുടെ മുന്‍ ചീപ് ഓഡിറ്റര്‍ വി എസ്.പ്രഭാകര്‍ ഗുപ്ത എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാവരും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്. പ്രതികള്‍ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.
അരലക്ഷത്തിലേറെ ജീവനക്കാരാണ് കമ്പനിക്കുണ്ടായിരുന്നു. 7,136 കോടി രൂപ യഥാര്‍ഥ തുകയിലും കൂടുതലായി കമ്പനിയുടെ കൈവശം ഉണ്ടെന്നു കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് രാജു സമ്മതിച്ചു. ബാങ്കില്‍ ഉണ്ടായിരുന്നതായി കാണിച്ച 5,040 കോടി രൂപ യഥാര്‍ഥത്തില്‍ ഇല്ലാത്ത തുകയായിരുന്നെന്നും രാജുവിന് തുറന്നു പറയേണ്ടി വന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















