കാശ്മീരിലെ അനന്ത്‌നാഗില്‍ മൂന്നു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു...ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കരസേനയും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു

കാശ്മീരിലെ അനന്ത്‌നാഗില്‍ മൂന്നു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഹിസ്ബുള്‍ കമാന്‍ഡറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.അനന്ത്‌നാഗിലെ കുല്‍ച്ചൊഹാര്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കരസേനയും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. സുരക്ഷ സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചതോടെ ഏറ്റുമുട്ടലില്‍ കലാശിച്ചു.
ഒരു എകെ 47 തോക്കും രണ്ട് പിസ്റ്റലും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. കാഷ്മീര്‍ താഴ്വരയില്‍ ആറു മാസത്തിനിടെ 116 ഭീകരരെയാണു സൈന്യം വധിച്ചത്.
"
https://www.facebook.com/Malayalivartha