പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും... വൈകിട്ട് നാല് മണിക്ക് ജനങ്ങളോട് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്, രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് നാല് മണിക്ക് ജനങ്ങളോട് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇത്തരമൊരു അറിയിപ്പ് എത്തിയിരിക്കുന്നത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്‍ലോക്കിങ് രണ്ടാംഘട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കും.
രാത്രി കര്‍ഫ്യൂ സമയം 10 മണി മുതല്‍ രാവിലെ 5 മണിവരെയാക്കി. കടകളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല. ജൂലൈ 31 വരെ സ്‌കൂളുകളും കോളെജുകളും അടഞ്ഞു കിടക്കും. സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, മെട്രോ റെയില്‍ എന്നിവയും പ്രവര്‍ത്തിക്കുകയില്ല. നിലവില്‍ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സര്‍വീസുകളും തീവണ്ടി സര്‍വീസുകളും ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha