വിശാഖപട്ടണത്തെ ഫാര്‍മാ പ്ലാന്റിലെ വിഷവാതക ചോര്‍ച്ച സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍

വിശാഖപട്ടണത്തെ ഫാര്‍മാ പ്ലാന്റിലെ വിഷവാതക ചോര്‍ച്ച സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കമ്പനി അടച്ചുപൂട്ടുകയും ചെയ്തു. സൈനോര്‍ ലൈഫ് സയന്‍സസ് എന്ന ഫാര്‍മ കമ്പനിയുടെ പ്ലാന്റില്‍ ഇന്നലെ രാത്രി 11.30 ന് ആയിരുന്നു വിഷവാതക ചോര്‍ച്ചയുണ്ടായത്. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിക്കുകയും നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലുള്ള ഒരാളുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ബെന്‍സിമിഡാസോള്‍ വാതകമാണ് ഫാക്ടറിയില്‍നിന്ന് ചോര്‍ന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്. വാതകം മറ്റൊരിടത്തേക്കും പടര്‍ന്നിട്ടില്ലെന്നും വര്‍വാഡ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉദയ് കുമാര്‍ പറഞ്ഞു. മേയ് ഏഴിന് വിശാഖപട്ടണത്തെ എല്‍ജി പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ 12 പേര്‍ മരിച്ചിരുന്നു. സ്‌റ്റൈറീന്‍ വാതകമായിരുന്നു ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നത്.
"
https://www.facebook.com/Malayalivartha