കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം സംസ്ക്കരിക്കാനായി കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ.. മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരാണ്.. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി

കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം സംസ്ക്കരിക്കാനായി കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ.. തെലങ്കാനയിൽ ആണ് സംഭവം.. നിസാമാബാദിലെ സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇത്തരം ഒരു വീഴ്ച ഉണ്ടായത് . അധികൃതരുടെ മേൽ നോട്ടത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഇത്തരം മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ പാടുള്ളു . എന്നാൽ ഇവിടെ യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ ഓട്ടോറിക്ഷയിലാണ് മൃതദേഹം കൊണ്ടുപോയത്. 50 വയസുകാരനാണ് രോഗം ബാധിച്ചു മരിച്ചത്.
ആംബുലൻസ് തയ്യാറാക്കാതെയാണ് മൃതദേഹം ബന്ധുവിന് വിട്ടുനൽകിയതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിക്കുന്നത് .. എന്നാൽ മരിച്ചയാളുടെ ബന്ധു ആശുപത്രിയിലെ ജീവനക്കാരനാണെന്നും ഇയാളുടെ ആവശ്യപ്രകാരം മൃതദേഹം വിട്ടുനൽകിയെങ്കിലും ആംബുലൻസിന് കാത്തുനിൽക്കാതെ ഇയാൾ ഓട്ടോറിക്ഷയിൽ മൃതദേഹം കൊണ്ടുപോകുകയായിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് ഡോ. നാഗേശ്വർ റാവു പ്രമുഖ മാധ്യമങ്ങളോട് പറഞ്ഞത്
മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരാണ് . സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha