ഇനി ക്യാബിനറ്റ് സ്വാമി.... യോഗാ ഗുരു ബാബാ രാംദേവിന് കാബിനറ്റ് പദവി; ഹരിയാന സര്‍ക്കാറാണ് ബാബയ്ക്ക് ക്യാബിനറ്റ് പദവി നല്‍കിയത്

യോഗയിലൂടെ ലോക മനസുകള്‍ കീഴടക്കിയ വിവാദ യോഗാ ഗുരു ബാബാ രാംദേവിന് ക്യാബിനറ്റ് പദവി. കോടാനുകോടികളുടെ ആസ്തിയുള്ള രാംദേവിന് ഹരിയാന സര്‍ക്കാറാണ് ക്യാബിനറ്റ് പദവി നല്‍കിയത്.
ഹരിയാനയില്‍ ആയുര്‍വേദത്തിന്റെയും യോഗയുടെയും പ്രചാരത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ ബാബാ രാംദേവിന് ഇനി മുതല്‍ കാബിനറ്റ് പദവിക്ക് തുല്യമായ ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി അനില്‍ വിജ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. മുമ്പ് ഇദ്ദേഹത്തിന് എന്‍.ഡി.എ സര്‍ക്കാര്‍ ഇസെഡ് കാറ്റഗറി സുരക്ഷയും നല്‍കിയിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച രാംദേവ് പാര്‍ട്ടി സംസ്ഥാന ഭരണം ഏറ്റെടുത്തതോടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കപ്പെട്ടു. 1100 കോടി ആസ്തി ഉള്ള ബാബ രാംദേവ് ഇനി നികുതി അടയ്‌ക്കേണ്ടെന്ന പ്രഖ്യാപനം ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി നടത്തിയിരുന്നു. ആദായ നികുതി അടക്കാത്തതിന്റെ പേരില്‍ യുപിഎ സര്‍ക്കാര്‍ രാംദേവിനെതിരെ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതൊക്കെ ഒഴിവാക്കിക്കൊണ്ടാണ് രാംദേവിന് ഇപ്പോള്‍ കാബിനറ്റ് പദവിയും സര്‍ക്കാര്‍ നല്‍കിയിരിക്കുവന്നത്.
2011ല്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്നതിനിടയില്‍ തനിക്ക് 1100 കോടി രൂപയുടെ ആസ്തിയുണ്ടെന്നും എന്നാല്‍ എല്ലാം നിയമാനുസൃതമായ രീതിയില്‍ നികുതിയടക്കുന്നതും അക്കൗണ്ടുകള്‍ ശരിയായ രീതിയില്‍ സെറ്റ് ചെയ്തതുമാണെന്ന് അന്ന് രാംദേവ് സാക്ഷ്യപ്പെടുത്തിയിരുന്നു. നിയമപ്രകാരം രണ്ട് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ തങ്ങളുടെ ട്രസ്റ്റുകള്‍ പുനര്‍നവീകരിക്കുന്നത് തങ്ങളുടെ ഓഡിറ്റുകള്‍ ക്ലീന്‍ ആക്കിയതിന് ശേഷമാണെന്നും രാംദേവ് പറഞ്ഞിരുന്നു. എത്ര പണമാണ് ട്രസ്റ്റുകളിലേക്ക് വരുന്നതെന്നും എത്രയാണ് ചെലവാക്കുന്നതെന്നും ആരൊക്കെയാണ് സംഭാവന ചെയ്യുന്നതെന്നും അതില്‍ നിന്ന് എത്ര ചെലവാക്കുന്നുണ്ടെന്നും സുതാര്യമായതും സര്‍ക്കാരിന് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























