വിഘടനവാദികളായ യാസിന്‍ മാലിക്കും മസറത്ത് ആലവും അറസ്റ്റിലായി, സൈന്യത്തിന്റെ നടപടിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ് അറസ്റ്റിലായത്

കശ്മീരില്‍ വിഘടനവാദി നേതാക്കളായ മസാറത്ത് ആലമിനെയും യാസിന്‍ മാലിക്കിനെയും സൈന്യം കസ്റ്റഡിയിലെടുത്തു. തീവ്രവാദിയെന്നാരോപിച്ച് യുവാവിനെ വെടിവെച്ചു കൊന്ന സൈന്യത്തിന്റെ നടപടിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ് ഇവരെ മുന്‍കൂറായി കസ്റ്റഡിയിലെടുത്തത്.
ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാല്‍ എന്ന പ്രദേശത്തെ ഖാലിദ് മുസാഫര്‍ എന്ന യുവാവിനെയാണ് സൈന്യം തീവ്രവാദിയെന്നാരോപിച്ച് ഇന്ന് വെടിവെച്ചു കൊന്നത്. യുവാവിന്റെ ഖബറക്കടത്തിനു ശേഷം നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം അക്രമാസക്തമാകുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെ കല്‌ളേറ് നടന്നു. പ്രതിഷേധക്കാരെ നേരിടാന്‍ സുരക്ഷാ സേന കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു.
ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് പ്രദേശത്തെ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ് മസാറത്ത് ആലമിനെയും യാസിന്‍ മാലിക്കിനെയും സൈന്യം കസ്റ്റഡിയിലെടുത്തത്. നേരത്തേ, വിഘടനവാദി നേതാവായ മസറത്ത് ആലമിനെ മോചിപ്പിക്കാനുള്ള ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം നിരവധി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍ക്കാരിലെ കൂട്ടുകക്ഷിയായ ബിജെപിയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























