ഐഎസിന് വീണ്ടും തിരിച്ചടി, ഇറാഖില്‍ നിന്ന് ഐഎസ് പിന്‍വലിയുന്നുവെന്ന് പെന്റഗണ്‍, ഇറാഖ് സേനയ്ക്കു പരിശീലനം കൊടുക്കാനായി 300 സൈനികര്‍

ഇസ്‌ലാമിക് സ്‌റ്റേറ്റിന് വീണ്ടുമൊരു തിരിച്ചടി. ഇറാഖ് ആക്രമണത്തെ തുടര്‍ന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഇറാഖില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ 25 മുതല്‍ 30 ശതമാനം വരെ ഐഎസിനു നഷ്ടപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു. മാസങ്ങള്‍ നീണ്ട യുഎസ് ആക്രമണത്തെ തുടര്‍ന്നാണ് ഇത്തരമൊരു തിരിച്ചടി. ഇറാഖ് സേനയ്ക്കു പരിശീലനം കൊടുക്കാനായി 300 സൈനികരെ കൂടി ഉടന്‍ അയയ്ക്കുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്. ഇതേസമയം, ഇന്നലെ ബഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പശ്ചിമ, ദക്ഷിണ ബഗ്ദാദില്‍ നടന്ന സ്‌ഫോടനങ്ങളില്‍ നാലുപേര്‍ വീതം കൊല്ലപ്പെട്ടു. മൊത്തം 23 പേര്‍ക്കു പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഇറാഖിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് പിടിമുറുക്കുകയും അവരുടെ സ്വാധീനം മറ്റു ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോഴാണ് യുഎസും സഖ്യകക്ഷികളും വ്യോമാക്രമണങ്ങള്‍ ആരംഭിക്കുകയും ഇറാഖ് സൈന്യത്തെ അവര്‍ക്കെതിരെ തിരിച്ചുവിടുകയും ചെയ്തത്.
ഇതേ തുടര്‍ന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് മെല്ലെ പിന്നാക്കം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു പെന്റഗണ്‍ വക്താവ് കേണല്‍ സ്റ്റീവ് വാറന്‍ പറഞ്ഞു. 13,000 മുതല്‍ 17,000 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള ഭാഗത്തുനിന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റിനെ തുരത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. യുഎസ് സഖ്യസേനയുടെ ഭാഗമായാണ് ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഇറാഖ് സേനയ്ക്കു പരിശീലനം കൊടുക്കാന്‍ സൈനികരെ അയയ്ക്കുന്നത്. പരിശീലനം രണ്ടു വര്‍ഷത്തേക്കു തുടരുമെന്നും ഇവര്‍ അടുത്തമാസം തന്നെ ഇറാഖില്‍ എത്തുമെന്നും ഓസ്‌ട്രേലിയ പ്രധാനമന്ത്രി ടോണി ആബട്ടും പ്രതിരോധമന്ത്രി കെവിന്‍ ആന്‍ഡ്രൂസും വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























