യുവാവിനെ ഗോരക്ഷാപ്രവര്‍ത്തകർ അതിക്രൂരമായി മർദിച്ചു; ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; പോലീസും ആള്‍ക്കൂട്ടവും നോക്ക് കുത്തികൾ; രക്ഷിക്കാൻ ശ്രമിക്കുന്നതിനെക്കാൾ പോലീസ് ശ്രമിച്ചത് ആ കാര്യമറിയാൻ

പോലീസും ആള്‍ക്കൂട്ടവും നോക്കി നില്‍ക്കെ യുവാവിനെ ഗോരക്ഷാപ്രവര്‍ത്തകർ അതിക്രൂരമായി മർദിച്ചു . മാംസം കയറ്റിവന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.രാജ്യതലസ്ഥാനത്തിന് സമീപം ഗുരുഗ്രാമില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് . പിക്കപ്പ് വാന്‍ ഡ്രൈവറായ ലുഖ്മാന്‍ എന്ന യുവാവിനെയാണ് പോലീസിന്റേയും നാട്ടുകാരുടേയും മുന്നിലിട്ട് തല്ലിചതച്ച് ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലി ചതച്ചത് .വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഗുരുഗ്രാമിലെ ബഹുരാഷ്ട്ര കമ്പനികളുടെ ടവറുകള്‍ക്ക് സമീപത്ത് വെച്ചായിരുന്നു ഈ സംഭവം നടന്നത് . പിക്കപ്പ് വാനിനെ എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം തടഞ്ഞിട്ടായിരുന്നു ആക്രമണം നടത്തിയത് . പശുവിന്റെ മാംസം കടത്തി എന്നാരോപിച്ചായിരുന്നു ലുഖ്മാനെ മര്‍ദിച്ചത്. അക്രമികളെ പിടികൂടുന്നതിനേക്കാള്‍ വേഗത്തില്‍ പോലീസ് പിടിച്ചെടുത്ത ഇറച്ചി പരിശോധനയക്കായി ലാബിലേക്ക് അയക്കാനാണ് ശ്രമിച്ചതെന്ന് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട് .
വീഡിയോയില്‍ അക്രമികളുടെ മുഖമടക്കം വ്യക്തമാണെങ്കിലും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. മര്‍ദിച്ചവശനാക്കിയ ശേഷം ലുഖ്മാനെ പിക്കപ്പ് വാനില്‍ കെട്ടിയിട്ട് ബാഡ്ഷാപുര്‍ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മര്‍ദിക്കുന്ന സാഹചര്യം ഉണ്ടായി . ലുഖ്മാനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോത്തിറച്ചിയായിരുന്നു വാഹനത്തിലെന്നും 50 വര്‍ഷത്തോളമായി ഈ ബിസിനസ് നടത്തുന്നുണ്ടെന്നും വാഹന ഉടമ വ്യക്തമാക്കി. തലയിൽ ചുറ്റിക അടിക്കുന്ന തരത്തിൽ വരെ കാര്യങ്ങൾ എത്തിയ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അതേ സമയം പോലീസ് നടപടിയും ഞെട്ടിക്കുന്നതായിരുന്നു. ആക്രമിക്കപ്പെട്ട വ്യക്തിയെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനേക്കാൾ ഇറച്ചി ഏതെന്ന് അറിയാനായിരുന്നു അവർ ശ്രമിച്ചത് എന്ന കാര്യം ശ്രദ്ധേയം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമികളുടെ മുഖമടക്കം വ്യക്തമാണെങ്കിലും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പശുവിന്റെ പേരിലുള്ള അക്രമണങ്ങൾ രാജ്യത്ത് വീണ്ടും അരങ്ങേറുകയാണ് ഇപ്പോൾ. ഗോക്കളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ മനുഷ്യനെ ദ്രോഹിക്കുന്ന ഈ പ്രവണത അപമാനമായി ഇപ്പോഴും തുടരുന്നു. ഇത്തരത്തിലെ പ്രവർത്തികൾക്ക് വിധേയരായ ഒരുപാട് പേര് നമ്മുടെ സമൂഹത്തിലുണ്ട്. പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾ വീണ്ടും വീണ്ടും രാജ്യത്ത് ഉയരുകയാണ്.
ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി മധ്യപ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു . പശുവിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുംവിധം നിയമ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരുന്നു. എന്നാല്‍, പശുക്കളെ സംരക്ഷിക്കുകയോ അവയെ പരിപാലിക്കുകയോ ചെയ്യാത്തവരാണ് ഭൂരിഭാഗവും അക്രമണം നടത്തുന്നത്. അത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല.
https://www.facebook.com/Malayalivartha