തമിഴ്നാട്ടിൽ 3 പേർ എൻ.ഐ.എ കസ്റ്റഡിയിൽ ; അനധികൃതമായെത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ചവരാണ് പിടിയിലായത്; കെ.ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ ചെന്നൈയിൽ

തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിൽ ,ഏറെ നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇന്ന് തമിഴ്നാട്ടിൽ 3 പേർ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ട്രിച്ചിൽനിന്നുള്ള ഏജന്റുമാരാണ് ഇപ്പോൾ എൻ ഐ എ കസ്റ്റഡിയിലെടുത്തിയിക്കുന്നത്. അനധികൃതമായെത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ചവരാണ് ഇവർ. കെ.ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ ചെന്നൈയിലാണ് ഉള്ളത് .
അതേ സമയം തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും റിമാന്‍ഡ് ചെയ്തു. ഈ മാസം 21 വരെയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഇരുവരും കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു.അതേസമയം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എം ശിവശങ്കറിന്റെ സമ്ബാദ്യത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ് . സ്വപ്നയുടെ ബാങ്ക് ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് ചാര്‍ട്ടേഡ് അകൗണ്ടന്റ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha