നിയന്ത്രണ രേഖയില്‍ തുടരാന്‍ ഇന്ത്യന്‍ സൈന്യം ; സൈനികര്‍ക്ക് സംരക്ഷണം നല്‍കാനുള്ള വസ്ത്രങ്ങള്‍, മഞ്ഞില്‍ കൂടി നടക്കാനുള്ള ബൂട്ടുകള്‍, തണുപ്പില്‍ താമസിക്കാനുള്ള ടെന്റുകള്‍ എന്നിവ സംഭരിക്കാനുള്ള നീക്കം പ്രതിരോധ മന്ത്രാലയം തുടങ്ങി

ചൈനയെ വിശ്വസിക്കാൻ കഴിയില്ല എന്ന ഉറപ്പ് ഉള്ളത് കൊണ്ട് ഒരു ദൃഢനിശ്ചയം എടുത്തിരിക്കുകയാണ് ഇന്ത്യൻ സൈന്യം. നിയന്ത്രണ രേഖയില്‍ തുടരാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനമെടുത്തിരുന്നു. ലഡാക്കില്‍ മഞ്ഞുകാലത്ത് ചൈന വീണ്ടും എത്തുമെന്ന സംശയത്താല്‍ നിയന്ത്രണ രേഖയില്‍ തുടരാന്‍ ഇന്ത്യന്‍ സൈന്യം.ചൈന വീണ്ടും അതിർത്തിയിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സൈന്യം ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കടുത്ത തണുപ്പില്‍ നിന്ന് സൈനികര്‍ക്ക് സംരക്ഷണം നല്‍കാനുള്ള വസ്ത്രങ്ങള്‍, മഞ്ഞില്‍ കൂടി നടക്കാനുള്ള ബൂട്ടുകള്‍, തണുപ്പില്‍ താമസിക്കാനുള്ള ടെന്റുകള്‍ എന്നിവ സംഭരിക്കാനുള്ള നീക്കം പ്രതിരോധ മന്ത്രാലയം തുടങ്ങി കഴിഞ്ഞു . ഇന്ത്യയുടെ വിവിധ രാജ്യങ്ങളുടെ എംബസികളിലെ ഡിഫന്‍സ് അറ്റാഷെകളോട് ഇത്തരം ഉത്പന്നങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്ന് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എന്തെങ്കിലു അടിയന്തര സാഹചര്യമുണ്ടായാല്‍ പെട്ടെന്ന് വാങ്ങുന്നതിന് വേണ്ടിയാണ് ഈ നീക്കം നടത്തുന്നത് .
അമേരിക്ക, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ എംബസികളിലെ അറ്റാഷെകളോടാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ സിയാച്ചിന്‍ മഞ്ഞുമലകളില്‍ ഇന്ത്യന്‍ സൈന്യം ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 1984 മുതല്‍ ഇവിടെ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിച്ചിരുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു .വരുന്ന വര്‍ഷങ്ങളിലും ചൈനീസ് കടന്നുകയറ്റം ഉണ്ടാകാന്‍ സാധ്യതയുള്ള പദേശങ്ങള്‍ കണ്ടെത്തുകയും അവിടെ സൈന്യത്തെ നിലനിര്‍ത്താനാനുമാണ് പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത് . നിലവില്‍ ലഡാക്കില്‍ ആകെ 40,000 ന് മുകളില്‍ സൈനികര്‍ എത്തിയിട്ടുണ്ട്. വേനല്‍കാലമാകുമ്പോഴേക്കും മഞ്ഞുരുകി മാറുന്ന സമയത്ത് പാംഗോങ് തടാകമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചൈനാസ് സൈന്യം വീണ്ടും കടന്നുകയറാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യ കരുതുന്നത്. എന്നാൽ ഈ തടശ്രമത്തെ തടയുകയാണ് ലക്ഷ്യം. ഗല്‍വാന്‍, ഹോട്ട്‌സ്പ്രിങ്, ഗോഗ്ര എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറി തുടങ്ങിയിട്ടുണ്ട് . പാംഗോങ് തടാകത്തിന് സമീപമുള്ള മേഖലകളില്‍ നിന്ന ഭാഗികമായും പിന്മാറിയിട്ടുണ്ട്. എന്നാല്‍ചൈനയെ വിശ്വസിക്കാനാകില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ ഇപ്പോഴും ആവർത്തിക്കുന്നത്.
പാംഗോങ്ങില്‍ നിന്ന് പിന്മാറാന്‍ ചൈന തയ്യാറല്ലെന്നാണ് നിലവിലെ നടപടികള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഏത് കാലാവസ്ഥയേയും നേരിടാന്‍ തയ്യാറെടുത്താണ് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതും . ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം നിയന്ത്രണ രേഖ ഫിംഗര്‍ 8 വഴിയാണ് കടന്നുപോകുന്നത്. എന്നാല്‍ ചൈന ഇത് അംഗീകരിക്കുന്നില്ല. സൈനിക- നയതന്ത്രതല ചര്‍ച്ചകളേ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറിയിരുന്നു. എന്നാല്‍ പാംഗോങ് തടാക മേഖലയിലെ തര്‍ക്കമേഖലയില്‍ നിന്ന് ചൈന പിന്മാറിയിട്ടില്ല എന്നു തന്നെയാണ് നേരത്തെ പുറത്ത് വന്ന സാറ്റലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ശൈത്യകാലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ലഡാക്കില്‍ നിലവില്‍ 40,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇത്രയും വലിയ സൈനിക വിന്യാസം നടത്തിയതിന് ശേഷം അത് ഇത്തരമൊരു കാലാവസ്ഥയില്‍ നിലനിര്‍ത്തുക വളരെ ചെലവേറിയ കാര്യമാണ്. എന്നിരുന്നാൽ പോലും അവർക്കു ഈ കാലാവസ്ഥയെ അതിജീവിക്കാൻ ആവശ്യമായ വസ്ത്രങ്ങള്‍, മഞ്ഞില്‍ കൂടി നടക്കാനുള്ള ബൂട്ടുകള്‍, തണുപ്പില്‍ താമസിക്കാനുള്ള ടെന്റുകള്‍ എന്നിവ സംഭരിക്കാനുള്ള നീക്കം പ്രതിരോധ മന്ത്രാലയം തുടങ്ങി കഴിഞ്ഞു.
https://www.facebook.com/Malayalivartha