അഭിരാം ദാസിനോട് ഭഗവാൻ ശ്രീരാമൻ പറഞ്ഞ ആ സത്യം ! അയോദ്ധ്യയിലെ രാമക്ഷേത്ര ചരിത്രം ഇങ്ങനെ

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചപ്പോൾ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് അവസാനമായത്. വളരെ പണ്ട് 17,18 നൂറ്റാണ്ടുകളില്‍ അന്നത്തെ സന്യാസിമാരുടെ ആവശ്യമായിരുന്നു രാമ ജന്മസ്ഥാനം പുനസ്ഥാപിക്കണമെന്നത്. ഭഗവാന്‍ ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന ആ സ്ഥലം ബാബറി മസ്‌ജിദ് നിന്നയിടമാണെന്ന് ഒരു വിഭാഗം വിശ്വസിച്ചു. രാമജന്മസ്ഥലമാണെന്നതിന് വ്യക്തതയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അതോടെ ഇടക്കിടെ അവിടം സംഘര്‍ഷഭൂമിയായി മാറി.
പ്രാദേശികമായി ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്ന ഒരാളില്‍ നിന്ന് ജയ്‌പൂര്‍ രാജകുടുംബം വാങ്ങിയ ഭൂപടത്തില്‍ അയോദ്ധ്യ കോട്ടയും നഗരവും വരച്ചിട്ടുണ്ട്. പിന്നീട് 19ആം നൂറ്റാണ്ടില്‍ അയോദ്ധ്യ നില്‍ക്കുന്ന ഫൈസാബാദ് ഭരണകൂടത്തോട് രാമ ജന്മസ്ഥാന്‍ പുനസ്ഥാപിച്ച് തരേണമെന്ന് ഇവിടെയുളള സന്യാസിമാര്‍ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് 20ആം നൂറ്റാണ്ടിന്റെ പകുതിയില്‍ 1949ല്‍ തുടര്‍ന്ന് നടന്ന കേസിലെ വിധിയില്‍ ഹിന്ദുക്കളും മുസ്ളീങ്ങളും നിര്‍മോഹി അഖാരയും സ്ഥലത്തിന്റെ സംയുക്ത ഉടമകളാണെന്ന് വിധി വന്നിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്തെ ഹിന്ദു മുസ്ളീം സ്‌പര്‍ദ്ധയുടെ അലയൊലികള്‍ അന്ന് അയോദ്ധ്യയിലുമുണ്ടായി. 1948ല്‍ നടന്ന ഫൈസാബാദ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബാബ രാഘവ ദാസിന്റെ വിജയം പോലും ഈ സാഹചര്യത്തിലാണ് ഉണ്ടായത്.
ഈ സമയത്താണ് അഭിരാം ദാസ് എന്ന യുവ സന്യാസി അയോദ്ധ്യയിലെത്തിയത്. ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് ഓടിയെത്തിയയാളാണ് അഭിരാം ദാസ്. ക്ഷിപ്രകോപിയായ അഭിരാം ദാസ് ബാബറി മസ്‌ജിദിനുളളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. തുടര്‍ന്ന് ബാബറി മസ്‌ജിദുമായി ബന്ധമുളള എല്ലാ കേസിലും അഭിരാം ദാസിന്റെ ഈ പ്രവര്‍ത്തി പരാമര്‍ശിക്കപ്പെട്ടു. അയോദ്ധ്യയിലെ ഭരണകേന്ദ്രങ്ങളുമായി വളരെ അടുത്ത ബന്ധം അഭിരാം ദാസിനുണ്ടായിരുന്നു.
സ്വപ്‌നത്തില്‍ ശ്രീരാമന്‍ ജന്മസ്ഥലം തന്നോട് വെളിപ്പെടുത്തിയിരുന്നു എന്നാണ് അഭിരാം ദാസ് കരുതിയിരുന്നത്. ഇത് ബാബറി മസ്‌ജിദ് നിന്നിരുന്ന സ്ഥലമായിരുന്നു. രാമ ഭക്തരായ ഫൈസാബാദ് സിറ്റി മജിസ്‌ട്രേറ്റ് ഗുരു ദത്ത് സിംഗ്, ജില്ലാ കളക്‌ടറായ കെ.കെ.നായര്‍ എന്നിവരുടെ സഹകരണത്തോടെ രാമവിഗ്രഹം പളളിയുടെ ഉളളില്‍ അഭിരാം ദാസ് സ്ഥാപിച്ചു.
തുടര്‍ന്ന് രാമജന്മഭൂമി സ്ഥല്‍ എന്നറിയപ്പെട്ട ഇവിടെ 1980കളിലും 90കളിലും നടന്ന ശക്തമായ ക്ഷേത്ര സ്ഥാപനത്തിനുളള മുന്നേറ്റങ്ങളുടെ പരിസമാപ്‌തിയാണ് ഇപ്പോള്‍ സാദ്ധ്യമായിരിക്കുന്നത്. പത്ത് മണിയോടെ അയോദ്ധ്യയില്‍ എത്തിയ പ്രധാനമന്ത്രി ഹനുമാന്‍ ഗുഡിയിലും രാം ലല്ലയിലും ദര്‍ശനം നടത്തിയ ശേഷമാണ് ശിലാ സ്ഥാപന സ്ഥലത്ത് എത്തിയത്. പുരോഹിതരുടെ പൂജാ നടപടികള്‍ക്ക് ശേഷം 12.45 ഓടെ പൂജിച്ച് നല്‍കിയ ശില പാകി. ചരിത്ര നിമിഷം കുറിച്ച ശേഷം പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും ഭൂമിയില്‍ തൊഴുതു മടങ്ങി.
ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭഗവത്, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തില്‍ യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമേ 135 പുരോഹിതരും ചടങ്ങിനുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. മൂന്നര വര്‍ഷം കൊണ്ട് ക്ഷേത്രം നിര്‍മ്മിക്കാനാണ് നിര്‍മ്മാണ ചുമതലയുള്ള ട്രസ്റ്റ് ലക്ഷ്യമിടുന്നത്. 84,000 അടി വിസ്തീര്‍ണ്ണമുള്ള ക്ഷേത്രത്തിന്റെ ശിലാസ്ഥാപനമാണ് നടന്നത്. 167 അടി ഉയരമാണ് ക്ഷേത്രത്തിന് ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ ക്ഷേത്രമായി ഇത് നിര്‍മ്മിക്കാനാണ് ഉദ്ദേശം. 30 കോടി രൂപയോളം ആദ്യ ഘട്ടത്തിനായി കിട്ടിയിട്ടുണ്ട്.
29 വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി അയോദ്ധ്യയില്‍ എത്തുന്നത്. ചടങ്ങിന്റെ ഭാഗമായി നഗരം ചായക്കൂട്ടുകളാല്‍ വര്‍ണ്ണാഭമാക്കിയിരുന്നു. പൂക്കളാലും പലവിധം കലാ പ്രദര്‍ശനങ്ങളാലും അലങ്കരിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകളും മറ്റും നടന്നു വരികയായിരുന്നു. വാരണാസി മുതല്‍ തമിഴ്‌നാട് വരെയുള്ള അനേകം ഭക്തരാണ് ചടങ്ങിലേക്ക് വെള്ളിക്കട്ടകളും നാണയങ്ങളും ഉള്‍പ്പെടെ സമ്മാനങ്ങള്‍ അയച്ചത്.
വര്‍ഷങ്ങളായുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വാഗ്ദാനത്തിന്റെ സാക്ഷാത്ക്കാരം കൂടിയാണ് നരേന്ദ്രമോഡി നടത്തിയത്.
https://www.facebook.com/Malayalivartha