മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാർ ? മോദി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി സോണിയ

സ്വാതന്ത്ര്യ ദിനത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ എന്ന് അവര്‍ ചോദ്യമുന്നയിച്ചു.
മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണെന്ന വിമര്‍ശവും അവര്‍ പ്രതികരിച്ചു. സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ ഇന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. രാജ്യത്ത് ഇന്ന് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനും സ്വന്തം എതിരഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യമുണ്ടോ ? ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ രാജ്യത്തെ ജനാധിപത്യം കോട്ടംതട്ടാതെ നിലനിര്‍ത്താനുള്ള എല്ലാ പരിശ്രമങ്ങളും പോരാട്ടവും കോണ്‍ഗ്രസ് നടത്തുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചശേഷം കഴിഞ്ഞ 74 വര്‍ഷമായി നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അവയ്ക്ക് പക്വത കൈവന്നിരിക്കുന്നു. എന്നാല്‍ ജനാധിപത്യ സംവിധാനത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നാണ് തോന്നുന്നത്. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന മറ്റൊരു പരീക്ഷണമാണിതെന്നും സോണിയ പ്രതികരിച്ചു.
https://www.facebook.com/Malayalivartha