റായ്ഗഡില്‍ കെട്ടിടം തകര്‍ന്ന് വീണ് 16 പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിട നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 24-ന് കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ കെട്ടിട നിര്‍മ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫറൂഖ് ഖ്വാസി എന്നയാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രാദേശിക സെഷന്‍സ് കോടതിയില്‍ ഇടക്കാല ജാമ്യത്തിനായി ഹര്‍ജി നല്‍കിയിരുന്ന ഫറൂഖ് സത്യവാങ്മൂലം നല്‍കാന്‍ കോടതിയില്‍ എത്തിയപ്പോള്‍ കോടതി ഇയാളെ പോലീസിന് കൈമാറുകയായിരുന്നു.
കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട് നേരത്തെ ആര്‍.സി.സി റൂഫ് കണ്‍സള്‍ട്ടന്റിനെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നവി മുംബൈയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിന്നീട് അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. അപകടവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അഞ്ച് വര്‍ഷം മുമ്പ് നിര്‍മ്മിച്ച നാല്‍പ്പത് ഫ്ളാറ്റുകള്‍ അടങ്ങുന്ന കെട്ടിടമാണ് ഓഗസ്റ്റ് അവസാന വാരം തകര്‍ന്നുവീണത്. അപകടത്തില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.
https://www.facebook.com/Malayalivartha


























