അമ്മായിയും അനന്തരവനും തമ്മില്‍ അവിഹിതം കടുത്തതോടെ നാട്ടുകാർ ഇടപ്പെട്ടു... പൊതുസ്ഥലത്ത് കുളിക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം ചെയ്തത്...പ്രാകൃത ശിക്ഷ വിധിയിൽ അമ്പരന്ന് വീട്ടുകാർ... സംഭവം ഇങ്ങനെ...

അമ്മായിയും അനന്തരവനും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിചിത്രമായ ശിക്ഷാരീതി വിധിച്ച് നാട്ടുകൂട്ടം. തെറ്റിന് പ്രായശ്ചിത്തമായി പൊതുസ്ഥലത്ത് കുളിക്കണമെന്നാണ് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.
രാജസ്ഥാനിലെ സികാര്‍ ജില്ലയിലുള്ള ഖാപ് നാട്ടുകൂട്ടത്തിന്റേതാണ് വിധി. ഇതുമാത്രമല്ല, പുരുഷന്‍ 31,000 രൂപയും സ്ത്രീ 22,000 രൂപയും കെട്ടിവച്ചാല്‍ മാത്രമെ ഇനി സമൂഹവുമായി ഇടപെടാന്‍ അനുവദിക്കൂവെന്നാണ് നാട്ടുകൂട്ടത്തിന്റെ തീരുമാനമെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നത്.
പഞ്ചായത്തിന്റെ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ നൂറുകണക്കിനുപേര്‍ എത്തിയെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ 21നായിരുന്നു സംഭവം. സ്ത്രീയും പുരുഷനും സാന്‍സി സമുദായത്തില്‍ പെട്ടവരാണ്. സംഭവത്തെ തുടര്‍ന്ന് സാന്‍സി സമാജ് അംഗങ്ങള്‍ ഖാപ് പഞ്ചായത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി.
ഇവരില്‍ നിന്ന് ഈടാക്കിയ തുക തിരികെ നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും സാമൂഹ്യ അകലം പാലിക്കാതെ സംഘം ചേര്‍ന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സികാര്‍ എസ്.പി ഹംഗന്‍ദീപ് സിംഗ്ല പറഞ്ഞു.
https://www.facebook.com/Malayalivartha


























