നരേന്ദ്ര മോദിയെ കൊല്ലുക എന്ന സന്ദേശത്തിന് പിന്നാലെ റോയും ഇൻറലിജൻസ് ബ്യൂറോയും ഡിഫൻസ് ഇൻറലിജൻസ് ഏജൻസികളും! എൻഐഎക്ക് ലഭിച്ച നരേന്ദ്ര മോദിയുടെ വധഭീഷണിയെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദേശ പ്രകാരം സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ വർധിപ്പിച്ചു...

വധഭീഷണിയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വർധിപ്പിച്ചു. എൻഐഎക്ക് ലഭിച്ച വധഭീഷണിയെ തുടർന്നാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദേശ പ്രകാരം സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് സുരക്ഷ വർധിപ്പിക്കുന്നത്. ആഗസ്ത് എട്ടിനാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
സന്ദേശത്തെക്കുറിച്ച് മൾട്ടി ഏജൻസി കോഓർഡിനേഷൻ സെന്റർ (എംഎസി) അന്വേഷണം തുടങ്ങിയിട്ടുണ്ട്. റോ, ഇന്റലിജൻസ് ബ്യൂറോ, ഡിഫൻസ് ഇന്റലിജൻസ് ഏജൻസികൾ എന്നിവയിലെ സീനിയർ ഉദ്യോഗസ്ഥർ അടങ്ങിയ സംവിധാനമാണ് എംഎസി. നരേന്ദ്ര മോദിയെ കൊല്ലുക (kill narendra modi) എന്നായിരുന്നു സന്ദേശം. ഇത് ആര് എവിടെ നിന്ന് അയച്ചതാണെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ylalwani12345@gmail.com എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്.
റോയും ഇൻറലിജൻസ് ബ്യൂറോയും ഡിഫൻസ് ഇൻറലിജൻസ് ഏജൻസികളുമാണ് അന്വേഷണം നടത്തുന്നത്. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്ത സംഭവവുമുണ്ടായി. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൌണ്ടിൽ വന്നത്.
രാജ്യം ക്രിപ്റ്റോ കറൻസിക്കൊപ്പമാണെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറൻസി വഴി സംഭാവന നൽകണമെന്നുമാണ് ഹാക്കർ ട്വീറ്റ് ചെയ്തത്. സംഭവത്തെക്കെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതീവ ജാഗ്രത പാലിക്കാൻ ആഭ്യന്തര വകുപ്പ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിക്ക് നിർദേശം നൽകി. ഇന്ത്യയ്ക്കു പുറത്തുനിന്നാണ് മെയിൽ അയച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























