ചൈനയുടെ ആക്രമണോത്സുക പ്രവൃത്തികളെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇന്ത്യയുടെ സായുധ സേനയ്ക്കുണ്ട് ; ചൈനയ്ക്ക് മുന്നറിയിപ്പുമായി ബിപിൻ റാവത്ത്

ചൈനയ്ക്ക് മുന്നറിയിപ്പുമായി ബിപിൻ റാവത്ത് റാവത്ത് രംഗത്ത്. ചൈനയ്ക്ക് തക്ക മറുപടി നൽകാൻ ഇന്ത്യൻ സേനയ്ക്കു കഴിവുണ്ട് എന്ന് ബിപിൻ റാവത്ത്. ചൈനയുടെ ആക്രമണോത്സുക പ്രവൃത്തികളെയെല്ലാം ഏറ്റവും അനുയോജ്യമായ വഴികളിലൂടെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇന്ത്യയുടെ സായുധ സേനയ്ക്കുണ്ടെന്ന് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. വ്യാഴാഴ്ച നടന്ന യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം സംവാദത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിശ്വസനീയമായ സൈനിക ഇടപെടലും പ്രാദേശികമായ സ്വാധീനവും ഇല്ലാതെയാണ് ഇന്ത്യയുടെ നീക്കങ്ങളെങ്കിൽ അത് മേഖലയിലെ ചൈനയുടെ പ്രാധാന്യം അംഗീകരിക്കുന്നതിനു തുല്യമാവുമെന്ന് അദ്ദേഹം പറഞ്ഞു.
ആണവായുധം മുതൽ പരമ്പരാഗത മാർഗങ്ങൾവരെ അവലംബിച്ചുള്ള ഏറ്റവും സങ്കീർണമായ ഭീഷണികളും വെല്ലുവിളികളുമാണ് രാജ്യം അഭിമുഖീകരിക്കുന്നത്. അത് കൈകാര്യം ചെയ്യാൻ ഇന്ത്യയുടെ സായുധസേന തയ്യാറാണ് -അദ്ദേഹം പറഞ്ഞു.ചൈനയുമായുള്ള അതിർത്തിപ്രശ്നം മുതലെടുത്ത് ഇന്ത്യയ്ക്കെതിരേ എന്തെങ്കിലും നീക്കത്തിനു ശ്രമിച്ചാൽ കനത്ത നഷ്ടമുണ്ടാകുമെന്ന് പാകിസ്താനും റാവത്ത് മുന്നറിയിപ്പു നൽകി.
https://www.facebook.com/Malayalivartha


























