വിമാനങ്ങൾക്കൊപ്പം പറക്കും മനുഷ്യനെ കണ്ട് ഞെട്ടിത്തരിച്ച് പൈലറ്റുമാർ; വിമാനങ്ങളുടെ പാതയിൽ ജെറ്റ്പാക്കിന്റെ സാന്നിധ്യം; സുരക്ഷാ ഉദ്യോഗസ്ഥരിൽ ആശങ്ക

ആദ്യം കരുതുക ഏതോ വലിയ പക്ഷി ആണെന്ന്.... സൂക്ഷിച്ചു നോക്കുമ്പോൾ മനസിലായി അത് പക്ഷിയല്ല എന്ന്. അമേരിക്കയിൽ ആകാശത്ത് ആ കാഴ്ച്ച കണ്ടവർ നടുങ്ങി വിറച്ചു. 'പറക്കും മനുഷ്യന്‍' വിമാനങ്ങള്‍ക്കരികെ, അമേരിക്കയിലെ ആകാശത്ത് കണ്ട ഈ ഭീകര കാഴ്ച്ചയിൽ ലോകം മുഴുവൻ ഞെട്ടി വിറച്ചിരിക്കുകയാണ്. വിമാനങ്ങൾക്കൊപ്പം പറക്കും മനുഷ്യനെ കണ്ട് അമ്പരന്ന് പൈലറ്റുമാർ. അമേരിക്കയിലെ ലോസാഞ്ചലിസിലാണ് സംഭവം നടന്നത്. ഫലാഡൽഫിയയിൽ നിന്ന് ലോസാഞ്ചലിസിലേക്ക് വരുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ പൈലറ്റാണ് ആദ്യം ജെറ്റ് പാക്ക് അണിഞ്ഞ് പറന്നുപോകുന്ന ആളെ കണ്ടത്. പൈലറ്റ് ഇക്കാര്യം എയർ ട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. വിമാനത്തിൽ നിന്ന് 300 അടി മാത്രം അകലത്തിലാണ് ജെറ്റ് പാക്ക് ധരിച്ച ആൾ പറന്നിരുന്നത്..
ഇക്കാര്യമറിഞ്ഞ് കൺട്രോൾ റൂമിലുള്ളവർ ഞെട്ടിപ്പോയി. ഇതിന് പിന്നാലെ ജെറ്റ്ബ്ലൂ എയർലൈൻ വിമാനത്തിന്റെ പൈലറ്റും സമാനമായ വിവരം റിപ്പോർട്ടു ചെയ്തു. സംഭവത്തെ തുടർന്ന് എഫ്ബിഐ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എന്നീ ഏജൻസികൾ അന്വേഷണം പ്രഖ്യാപിച്ചു. ലോസാഞ്ചലിസിലെ സാൻ ഫെർണാഡോ വാലിയിൽ ജെറ്റ് പാക്കുമായി ബന്ധപ്പെട്ട ഒരു കമ്പനി പ്രവർത്തിക്കുന്നതുണ്ട്. 15,000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിയുന്ന ജെറ്റ്പാക്കാണ് ഇവരുടേത്. എന്നാൽ അത് പൊതുജനങ്ങൾക്ക് ലഭ്യമല്ലെന്നാണ് ഇവർ പറയുന്നത്. വളരെ വേഗതിയിലായിരുന്നു പൈലറ്റുമാർ റിപ്പോർട്ട് ചെയ്ത ജെറ്റ് പാക്ക് ധരിച്ച ആൾ സഞ്ചരിച്ചത്. അങ്ങനെയെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നാണ് ആശങ്ക. വിമാനങ്ങളുടെ പാതയിൽ ജെറ്റ്പാക്കിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























