തല തന്നെ ഇറങ്ങും; ബിനീഷിനെ ചോദ്യം ചെയ്യാന്‍ രാകേഷ് അസ്താന തന്നെ എത്തും; നര്‍ക്കോട്ടിക്‌സ് കണ്‍ട്രോണ്‍ ബുറോ തലവന്‍ കേരളത്തിലേക്ക് വരുന്നു; ബിനീഷിന്റെ മടിയിലെ കനം എത്രയെന്ന് ഉടന്‍ അറിയാം; ലഹരിക്കടത്തും മുതല്‍ സ്വര്‍ണക്കടത്തു വരെ

ലഹരികടത്ത് കേസില്‍ ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കാന്‍ നര്‍ക്കോട്ടിക്‌സ് കണ്‍്‌ട്രോള്‍ ബ്യൂറോയുടെ തലവന്‍ തന്നെ എത്തുമെന്നാണ് സൂചന. ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ രാകേഷ് അസ്താനയുടെ വരവ് സി.പി.എമ്മിനെ സംബന്ധിച്ച് അത്ര സുഖമുള്ള വാര്‍ത്തയല്ല. കാരണം പലപ്പോഴും സിപിഎം വിമര്‍ശന മുനയില്‍ നിര്‍ത്തിയ ഓഫീസറാണ് അസ്താന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് സ്വര്‍ണക്കടത്ത് കേസുകളുടെ അന്വേഷണം വിലയിരുത്തുന്നത്. രാകേഷ് അസ്താനയ്ക്കും ഡോവലുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ലഹരി കടത്തിന്റെ അന്വേഷണത്തെ സ്വര്‍ണ്ണ കടത്തുമായി ബന്ധിപ്പിക്കുമോ എന്ന ആശങ്ക കേരളത്തിലെ സിപിഎം നേതൃത്വത്തിനുണ്ട്. കേസില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കാണാണ് ഇതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തെ കരുതലോടെയാണ് ബിനീഷ് കോടിയേരിയും സമീപിക്കുന്നത്.
സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്നു രാകേഷ് അസ്താനയ ഇപ്പോള്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറലാണ്. ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന 2002ലെ ഗോധ്ര സബര്‍മതി എക്‌സ്പ്രസ് തീവെപ്പ് കേസ് അടക്കം നിരവധി കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണ കേസില്‍ 1997ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്തതും അദ്ദേഹമാണ്. സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബിസിഎഎസ്) ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിയമനം കിട്ടിയത്. ഇതിനൊപ്പമാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലിന്റെ അധിക ചുമതലയും നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണിയായാണ് സിബിഐ ഉപഡയറക്ടറായ രകേഷ് അസ്താന അറിയപ്പെടുന്നത്. ഇതുതന്നെയാണ് അസ്താന ഗുജറാത്തില്‍നിന്നു ഡല്‍ഹിയിലേക്ക് എത്താനുള്ള പ്രധാന കാരണവും. 1984 ബാച്ച് ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥാനാണ് അസ്താന. 2016ല്‍ അനില്‍ സിന്‍ഹ വിരമിച്ച ഒഴിവില്‍ സിബിഐയുടെ ഇടക്കാല ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1994ല്‍ ആണ് അസ്താന സിബിഐയില്‍ എത്തുന്നത്. ഗോദ്ര കലാപ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അസ്താന. ഗുജറാത്ത് പൊലീസില്‍ നീണ്ട കാലത്തെ സേവനവും ഇദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.
സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മയുമായുണ്ടായ ഏറ്റുമുട്ടലിന്റെ പേരില്‍ അന്ന് സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയുടെ പേര് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പോര് രൂക്ഷമായതോടെ അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നാലെ അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവെക്കുകയും ചെയ്തു. അസ്താനയേയും അന്ന് സിബിഐയില്‍നിന്ന് മാറ്റിയിരുന്നു. ഈ വിവാദത്തില്‍ അസ്താനയ്‌ക്കെതിരായ നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. അതിശക്തമായ ഇടപെടലും സമരങ്ങളും അസ്താനയ്‌ക്കെതിരെ നടത്തുകയും ചെയ്തു. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താന അന്നത്തെ സിബിഐ മേധാവി അലോക് വര്‍മയുമായുള്ള പരസ്യമായ ഏറ്റുമുട്ടലിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കൈക്കൂലി കേസില്‍ ദീര്‍ഘകാലം അന്വേഷണം നേരിട്ട അസ്താനക്ക് ഫെബ്രുവരിയില്‍ ഏജന്‍സിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചു. ഹൈദരാബാദ് വ്യവസായി സതീഷ് സന സമര്‍പ്പിച്ച കേസിന്റെ അടിസ്ഥാനത്തില്‍ 2018 ല്‍ അലോക് വര്‍മയുടെ നേതൃത്വത്തില്‍ സിബിഐ രാകേഷ് അസ്താനക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അസ്താനയുമായുള്ള പോര് മുറുകിയതിനെ തുടര്‍ന്ന് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കുകയും പിന്നാലെ അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. അസ്താനയെ അന്ന് സിബിഐയില്‍ നിന്ന് മാറ്റുകയും പിന്നീട് ബി.സി.എ.എസ് ഡയറക്ടര്‍ ജനറലായി നിയമിക്കുകയുമായിരുന്നു. കോഴക്കേസില്‍ രാകേഷ് അസ്താനയ്‌ക്കെതിരെ തെളിവില്ലെന്ന് സിബിഐ കോടതി വിധിച്ചിരുന്നു. അസ്താനയ്ക്കും ഡി.എസ്പി ദേവേന്ദ്ര കുമാറിനും ക്ലീന്‍ ചിറ്റ് നല്‍കിയ സിബിഐ തീരുമാനം റോസ് അവന്യൂ കോംപ്ലക്‌സ് സ്‌പെഷ്യല്‍ സിബിഐ കോടതി അംഗീകരിച്ചു. മനോജ് പ്രസാദ് എന്നയാള്‍ക്കെതിരായ കുറ്റപത്രം അംഗീകരിക്കുന്നതിനിടെയാണ് കോടതിയുടെ തീരുമാനം എടുത്തത്. രാകേഷ് അസ്താന, ദേവേന്ദ്ര കുമാര്‍ എന്നിവര്‍ക്കെതിരായ ആരോപണം തെളിയിക്കുന്നതില്‍ മതിയായ രേഖകളില്ലെന്ന് സ്‌പെഷ്യല്‍ ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു. അലോക് വര്‍മ്മയ്ക്കു വേണ്ടി തനിക്കെതിരെ വ്യാജമായി കേസെടുത്തതാണെന്ന് രാകേഷ് അസ്താന തുടക്കം മുതല്‍ പറഞ്ഞിരുന്നു. 2018 ഒക്ടോബറില്‍ ദുബായിലെ മനോജ് പ്രസാദിനെ സിബിഐ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. ഒരാഴ്ച കഴിഞ്ഞ് ദേവേന്ദ്ര കുമാറിനെയും കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി, പെരുമാറ്റദൂഷ്യം, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് അസ്താനയ്‌ക്കെതിരെ കേസെടുത്തത്.
https://www.facebook.com/Malayalivartha


























