ഭക്ഷണമുണ്ടാക്കാന്‍ സഹായിക്കുമോ എന്ന് ചോദിച്ചതിന് ഭാര്യയോട് ഭര്‍ത്താവ് കാട്ടിയ ക്രൂരത?

ഭക്ഷണമുണ്ടാക്കാന്‍ സഹായിക്കുമോ എന്ന് ചോദിച്ചതിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഗുജറാത്തിലെ വഡോദരയില്‍ ബുധനാഴ്ച്ചയാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ് പോലീസ് കേസെടുത്തു. വീട്ടിലെ മറ്റ് ജോലികള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ രാത്രി ഭക്ഷണം തയ്യാറാക്കാന്‍ വൈകി. അതിനാല്‍ ഭര്‍ത്താവിനോട് പച്ചക്കറികള്‍ മുറിച്ചു നല്‍കാനും താന്‍ ആവശ്യപ്പെട്ടു, ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് തന്നെ ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പരുക്കേറ്റ യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha


























