ആസിഡ് ആക്രമണം... തന്നെ ഉപേക്ഷിച്ചതിന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പകരം വീട്ടി യുവതി

മൂന്നുവര്‍ഷത്തൈ പ്രണയം ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്തതില്‍ പ്രകോപിതയായ കാമുകി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പകരം വീട്ടി . ആന്ധ്രാപ്രദേശിലെ കര്‍നൂര്‍ ജില്ലയിലാണ് സംഭവം. പലവ്യഞ്ജന കടയിലെ ജീവനക്കാരനായ നാഗേന്ദ്രയ്ക്ക് നേരെയായിരുന്നു ആക്രമണം. ഗുരുതരമായി പൊളളലേറ്റ ഇയാള്‍ ആശുപത്രിയിലാണ്. സുപ്രിയ എന്ന യുവതിയാണ് കൊടുംക്രൂരത ചെയ്തത്. ഇരുവരുടെയും പ്രണയം പരസ്യമായതോടെ ഇരുവീട്ടിലും എതിര്‍പ്പുയര്‍ന്നു. അതോടെ നാഗേന്ദ്ര ബന്ധം അവസാനിപ്പിക്കുകയും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞമാസമായിരുന്നു വിവാഹം. സംഭവത്തില്‍ പ്രകോപിതയായ യുവതി അവസരം ഒത്തുകിട്ടിയതോടെ നാഗേന്ദ്രയുടെ മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയവരാണ് ഇയാളെ ആശുപത്രിയിലാക്കിയത്. എന്നാല്‍ സുപ്രിയയുടെ അനുവാദത്തോടെയാണ് ബന്ധത്തില്‍ നിന്ന് പിന്മാറിയതെന്നും ഇതിന് പണം വാങ്ങിയെന്നുമാണ് നാഗേന്ദ്ര പറയുന്നത്. നാഗേന്ദ്രയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് സുപ്രിയക്കെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha


























