മയക്ക് മരുന്ന് കടത്ത് കേസ്... റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റില്‍

മയക്ക് മരുന്ന് കടത്ത് കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റില്‍. ഷൗവിക് ചക്രവര്‍ത്തിയാണ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയും അറസ്റ്റിലായിട്ടുണ്ട്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരേയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെയാണ് കാമുകിയായ റിയ ചക്രവര്‍ത്തിക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നത്. സുശാന്തിന് റിയ മയക്ക് മരുന്ന് നല്‍കിയിരുന്നതായും ആരോപിക്കപ്പെട്ടിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് റിയ ചക്രവര്‍ത്തിയുടെ സഹോദരനായ ഷൗവിക് ചക്രവര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ എടുത്തത്. മയക്ക് മരുന്ന് ഇടപാടുകാരനായ സയീദ് വിലാത്രയുമായി ഷൗവികിന് ബന്ധമുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഷൗവികിന്റെ മുംബൈയിലെ വീട്ടില്‍ എന്‍സിബി രാവിലെ റെയ്ഡ് നടത്തിയിരുന്നു.
സയീദ് വിലാത്രയുമായി ഷൗവിക് വാട്‌സ്ആപ്പില്‍ നടത്തിയ സംഭാഷണങ്ങളാണ് കുരുക്കായത്. റിയ ചക്രവര്‍ത്തി ലഹരി ഇടപാടുകാരുമായി നടത്തി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നേരത്തെ എന്‍സിബിക്ക് ലഭിച്ചിരുന്നു. ഇത് വഴിയാണ് ഷൗവികിലേക്ക് എത്തിയത്. സുശാന്തിന്റെ മുന്‍ മാനേജര്‍ ആയ സാമുവല്‍ മിറാന്‍ഡയ്ക്കും വിലത്ര മയക്ക് മരുന്ന് എത്തിച്ചതായി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























