പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി, 'നീറ്റ്'തീയതിയ്ക്ക് മാറ്റമില്ല, എന്‍ഡിഎ, എന്‍എ പരീക്ഷയ്ക്കായി ഇന്നും നാളെയും പ്രത്യേക ട്രെയിന്‍

നീറ്റ്, ജെഇഇ മെയിന്‍ പ്രവേശനപരീക്ഷകള്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതു പുനഃപരിശോധിക്കാന്‍ തക്ക കാരണമില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ബി.ആര്‍. ഗവായ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഒന്നിനു തുടങ്ങിയ ജെഇഇ മെയിന്‍ പരീക്ഷ നാളെ അവസാനിക്കും. 13-ാം തീയതി ആണു മെഡിക്കല്‍ പ്രവേശനത്തിനുള്ള 'നീറ്റ്'.
നാളെ നടക്കുന്ന നാഷനല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇന്നും നാളെയും ദക്ഷിണ റെയില്‍വേയുടെ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും.
കാസര്‍കോട്ടു നിന്ന് ആലപ്പുഴ വഴിയുള്ള അണ്‍റിസര്‍വ്ഡ് ട്രെയിന്‍ ഇന്നു വൈകിട്ട് 6.30നു പുറപ്പെട്ട് നാളെ പുലര്‍ച്ചെ 5.25 നു തിരുവനന്തപുരത്തെത്തും. നാളെ രാത്രി 9-ന്് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ മറ്റന്നാള്‍ രാവിലെ 7.55 ന് കാസര്‍കോട്ടെത്തും.
എറണാകുളം ജംക്ഷനിലേക്കുള്ള ട്രെയിന്‍ ഇന്നു രാത്രി 9.35 നു കാസര്‍കോട്ടു നിന്നു പുറപ്പെട്ട് നാളെ പുലര്‍ച്ചെ 4.50ന് എത്തിച്ചേരും. നാളെ രാത്രി 11.35ന് എറണാകുളം ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ മറ്റന്നാള്‍ രാവിലെ 6.50നു കാസര്‍കോട്ടെത്തും.
https://www.facebook.com/Malayalivartha


























