പുതുതായി ചേരുന്ന അംഗങ്ങള്‍ക്ക് അടയ്ക്കുന്ന വിഹിതത്തിന് അനുസരിച്ച് പിഎഫ് പെന്‍ഷന്‍ നല്‍കുന്ന രീതി പരിഗണനയില്‍

പുതുതായി ചേരുന്ന അംഗങ്ങള്‍ക്ക് അടയ്ക്കുന്ന വിഹിതത്തിനനുസരിച്ചു പിഎഫ് പെന്‍ഷന്‍ നല്‍കുന്ന രീതി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പരിഗണിക്കുന്നു. 1995-ലെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ മാറ്റത്തിനുള്ള നിര്‍ദേശമാണു പരിഗണിക്കുന്നത്.
ഈ മാസം 9-ാം തീയതി തൊഴില്‍മന്ത്രി സന്തോഷ് ഗാങ്വാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്യും.
പരമാവധി ശമ്പളം 15,000 രൂപ എന്നു കണക്കാക്കിയുള്ള നിയമപ്രകാരം, എത്ര ശമ്പളമുള്ളവര്‍ക്കും തുച്ഛമായ പെന്‍ഷനാണു വിരമിക്കുമ്പോള്‍ കിട്ടിയിരുന്നത്. പരമാവധി 1250 രൂപയാണ് നിലവില്‍ പ്രതിമാസ പെന്‍ഷന്‍ ഫണ്ട് വിഹിതം. നിലവിലുള്ള അംഗങ്ങളുടെ വിഹിതത്തില്‍ മാറ്റമുണ്ടാകില്ല.
എന്നാല്‍ കേരള ഹൈക്കോടതി 2018-ല്‍, യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കണമെന്ന് വിധിച്ചു. ഇപിഎഫ്ഒ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളുകയും ചെയ്തു. തൊഴില്‍ മന്ത്രാലയവും ഇപിഎഫ്ഒയും നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പായിട്ടില്ല. സ്വന്തം നിലയ്ക്കു കോടതിയെ സമീപിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നുമുണ്ട്.
കൂടുതല്‍ ശമ്പളമുള്ളവര്‍ അതിനനുസരിച്ചു വിഹിതം അടച്ചാല്‍ പെന്‍ഷനും കൂടും.
https://www.facebook.com/Malayalivartha


























