മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും... രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീങ്ങിയേക്കും

മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീങ്ങിയേക്കും. ഇന്നലെ രാവിലെ ആറിന് രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ നടന്ന റെയ്ഡിന് ശേഷമാണ് അന്വേഷണ സംഘം രാഗിണിയെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് സി.സി.ബി ആസ്ഥാനത്തെത്തിച്ച് എട്ടുമണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നാലാമത്തെ അറസ്റ്റാണ് രാഗിണിയുടേത്. അതേസമയം, പ്രതി മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ് കണ്ണികളെ കുറിച്ചുള്ള നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസില്‍ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിയായ ജംറീന്‍ ആഷിക്കിനായി കേന്ദ്ര ഏജന്‍സി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























