ബംഗളുരുവിലെ സാന്‍ഡല്‍വുഡ് റാക്കറ്റിന്റെ ചുരുളഴിയാന്‍ ഇടയാക്കിയത് ആര്‍.ടി. ഓഫീസിലെ ക്ലര്‍ക്കിന്റെ വന്‍കിട പാര്‍ട്ടികള്‍

സാന്‍ഡല്‍വുഡ് മയക്കുമരുന്ന് റാക്കറ്റ് കേസ് കന്നട സിനിമാവ്യവസായത്തെ പിടിച്ചുലച്ചിരിക്കയാണ്. ഒരുമാസമായി ഈ കേസ് നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ഇതുവരെ രണ്ട് അറസ്റ്റാണ് കേസിലുണ്ടായതെന്നും ബംഗളുരു കമ്മിഷണര്‍ കമാല്‍ പന്ത് പറഞ്ഞു.
ഒരു കേസിന്റെ അന്വേഷണത്തിനിടെ ക്രൈം ബ്രാഞ്ചിന് ഓഗസ്റ്റ് ആദ്യമാണ് ബംഗളുരുവിലെ ആര്‍.ടി.ഓഫീസിലെ ക്ലര്‍ക്കായ രവി ശങ്കര്‍ എന്ന മയക്കുമരുന്ന് ഇടനിലക്കാരനെപ്പറ്റി വിവരം കിട്ടുന്നത്. ആര്‍.ടി.ഓഫീസിലെ ക്ലര്‍ക്ക് വന്‍കിട പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന വിവരമാണ് പോലീസില്‍ സംശയമുണര്‍ത്തിയത്.
ഇയാളെ പിന്തുടരുകയും കൃത്യമായ സൂചനകള്‍ കിട്ടുകയും ചെയ്തതോടെ ഓഗസ്റ്റ് അവസാനആഴ്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ പാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നത് ഇയാളായിരുന്നു. പിടികൂടി അറസ്റ്റ് ചെയ്തപ്പോള്‍ ഫോണില്‍നിന്ന് നിര്‍ണായക വിവരങ്ങളാണു ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട രാഹുല്‍ എന്നൊരാളെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഡിസൈനറും ആര്‍ക്കിടെക്റ്റുമാണ്.
https://www.facebook.com/Malayalivartha


























