കപ്പല്‍ശാല മോഷണക്കേസില്‍ പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു... അഞ്ച് ഹാര്‍ഡ് ഡിസ്‌കുകളില്‍ ഒന്നിലെ വിവരങ്ങള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്തിരുന്നു, വിവരം മറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്ന് പരിശോധിക്കുമെന്നും എന്‍ഐഎ

കപ്പല്‍ശാല മോഷണക്കേസില്‍ പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സുമിത്കുമാര്‍, ദയാറാം എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ സൈബര്‍ ഭീകരവാദക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികള്‍ ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ പരിശോധിച്ചെന്ന് എന്‍ഐഎ പറഞ്ഞു. അഞ്ച് ഹാര്‍ഡ് ഡിസ്‌കുകളില്‍ ഒന്നിലെ വിവരങ്ങള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്തിരുന്നു. വിവരം മറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്ന് പരിശോധിക്കുമെന്നും എന്‍ഐഎ അറിയിച്ചു. അതേസമയം, പ്രതികള്‍ക്കെതിരായ രാജ്യദ്രോഹ വകുപ്പുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
2019 സെപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിനില്‍ക്കെ കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കംമ്ബ്യൂട്ടറുകളില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയി. പെയിന്റിംഗ് തൊഴിലാളികളായി എത്തിയ രണ്ട് പേരാണ് യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്, റാം, കേബിളുകള്‍ എന്നിവ മോഷ്ടിച്ചുകൊണ്ട് പോയത്. യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്ന 35 കമ്ബ്യൂട്ടറുകളില്‍ പ്രധാനപ്പെട്ട അഞ്ച് കമ്ബ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കുകളാണ് ഇവര്‍ മോഷ്ടിച്ചത്.
"
https://www.facebook.com/Malayalivartha


























