ഛത്തീസ്ഗഡിലെ റായ്പുരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡിലെ റായ്പുരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ റായ്പുരിലെ ചെരി ഖേഡിയിലായിരുന്നു അപകടം നടന്നത്.
ഒഡീഷയിലെ ഗഞ്ചത്തില്‍നിന്നും ഗുജറാത്തിലെ സൂററ്റിലേക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സൂററ്റിലേക്കുപോകാന്‍ തൊഴിലാളികള്‍ വാടകയ്ക്ക് എടുത്ത ബസായിരുന്നു ഇത്.
https://www.facebook.com/Malayalivartha


























