ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു... പാക് വെടിവെപ്പിന് പിന്നാലെ അതിര്‍ത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചു

ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ് പൂര്‍, കിര്‍ണി, ദേഗ് വാര്‍ എന്നീ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. രാവിലെ 9.15ന് നിയന്ത്രണ രേഖയിലാണ് ചെറിയ ആയുധങ്ങളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ച് പാക് ആക്രമണമെന്ന് കരസേന അറിയിച്ചു.
പാക് വെടിവെപ്പിന് പിന്നാലെ അതിര്‍ത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























