Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഇന്ത്യ-ചൈന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി​രി​ക്കെ ചൈ​നീ​സ് സൈ​ന്യത്തിന്റെ ചതി! ആ അ​ഞ്ച് ഇ​ന്ത്യ​ക്കാർ എവിടെ? കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ തെക്കൻ പാംഗോങ് മേഖലയിൽ സൈനിക ശക്തി വർധിപ്പിച്ച് ചൈന

05 SEPTEMBER 2020 12:05 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ-ചൈന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി​രി​ക്കെ ചൈ​നീ​സ് സൈ​ന്യം അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി റി​പ്പോ​ര്‍​ട്ട്. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലെ സു​ബാ​ന്‍​സി​രി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അറിയിച്ചത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഗ്രാ​മീ​ണ​രു​ടെ പേ​രും അ​ദ്ദേ​ഹം വെളുപ്പെടുത്തിയിട്ടുണ്ട്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​ളു​ടെ സ​ഹോ​ദ​ര​ന്‍ പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഉള്‍പ്പെടെയാണ് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്ത​ത്. ചൈ​ന​യ്ക്കും ചൈ​നീ​സ് സൈ​ന്യ​ത്തി​നും തക്കതായ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

അതേസമയം കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ തെക്കൻ പാംഗോങ് മേഖലയിൽ സൈനിക ശക്തി വർധിപ്പിച്ച് ചൈന. ടാങ്കുകളും കാലാ‍ൾപ്പടയും അടക്കം ഇവിടേക്കു വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചൈനീസ് സൈന്യം നടത്തിയ അധിനിവേശം ചെറുക്കുകയും പ്രധാനപ്പെട്ട പല പ്രദേശങ്ങളും ഇന്ത്യൻ സൈന്യം കൈപ്പിടിയിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് ചൈനയുടെ നീക്കം. ചൈനയുടെ സുഖോയ് തയ്‌വാൻ വീഴ്ത്തിയോ?; വ്യാജ പ്രചാരണമെന്ന് ചൈനയഥാർഥ നിയന്ത്രണരേഖയിൽനിന്ന് (എൽഎസി) 20ൽ അധികം കിലോമീറ്റർ അകലെയാണ് സേനയെ വിന്യസിച്ചിരിക്കുന്നത്.

തെക്കൻ പാംഗോങ്ങിലെ മോൾഡോയിലിൽ നിലവിൽ ചൈനീസ് സൈന്യം നിൽക്കുന്നിടത്തുനിന്നു വളരെ അകലെയല്ലാതെയാണ് പുതിയ സേനാ വിന്യാസമെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സൈന്യവും സുസജ്ജമാണ്. ടാങ്കുകളുൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, മറ്റൊരു സംഘം ഏതുനിമിഷവും ഉയർന്ന പ്രദേശമായ ഇങ്ങോട്ടേക്ക് എത്താൻ തയാറായി നിൽക്കുകയാണ്. ഉയർന്ന പ്രദേശങ്ങൾ കൈപ്പിടിയിലായതിനാൽ ഇന്ത്യൻ കാലാൾപ്പടയ്ക്കും ചൈനീസ് സേനയെ നേരിടാൻ സാധ്യമാകും. ടാങ്ക് – വേധ മിസൈലുകൾ, റോക്കറ്റുകൾ മറ്റ് ആയുധങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ചൈനീസ് സേനയെ നേരിടാനാകും. നിലവിൽ മിസൈൽശേഷിയുള്ള ടി–90 ബാറ്റിൽ ടാങ്കും ടി–72എം1 ടാങ്കുകളും കിഴക്കൻ ലഡാക്കിൽ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. അതേസമയം, പല ഉയർന്ന പ്രദേശങ്ങളും ഇന്ത്യ കൈപ്പിടിയിലാക്കിയെങ്കിലും എൽഎസിയുടെ ചൈനീസ് വശത്തുള്ള ബ്ലാക്ക് ടോപ്പ്, ഹെൽമറ്റ് എന്നിവിടങ്ങളിലെ ആധിപത്യം ചൈനീസ് സേനയ്ക്കു തന്നെയാണ്. ഇന്ത്യൻ സൈന്യത്തിന് വേണമെങ്കിൽ കീഴടക്കാൻപറ്റുന്ന റേഞ്ചിനുള്ളിലാണ് ഈ രണ്ടു മേഖലകളുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അതായത്, ചൈനീസ് സേന ഇനിയും പ്രകോപനം തുടർന്നാൽ ഇവ സംരക്ഷിച്ചു നിർത്താൻ ബുദ്ധിമുട്ടാണെന്നാണ്‌ ഇതുകൊണ്ട് അർഥമാക്കുന്നത്. എൽഎസിക്കു സമീപം ചൈനീസ് വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്. ടിബറ്റിലെ എൻഗാരി–ഗുൻസ, ഹോട്ടൻ വ്യോമ താവളങ്ങളിൽനിന്ന് പറന്നുയർന്ന യുദ്ധവിമാനങ്ങൾ അതിർത്തിക്കടുത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യൻ കരുത്തായ സുഖോയ് 30 യുദ്ധവിമാനങ്ങളുടെ ചൈനീസ് നിർമിത പകർപ്പുകളാണ് അവർക്കുള്ളത്. ഇന്ത്യൻ വ്യോമസേനയും ചൈനീസ് വ്യോമസേനയും ഇലക്ട്രോണിക് വാണിങ് സപ്പോർട്ട് എയർക്രാഫ്റ്റുകളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

വടക്കേ ഇന്ത്യയിലെ വ്യോമതാവളങ്ങളിൽ അതിർത്തിയിലെ പ്രശ്നത്തിലിടപെടാൻ ലക്ഷ്യമിട്ട് അനവധി യുദ്ധവിമാനങ്ങൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങൾക്ക് അനുസരിച്ചായിരിക്കും ഇന്ത്യയുടെ മറുപടി. അതിനിടെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ വടക്കുകിടക്കൻ മേഖലയിലെ വ്യോമതാവളങ്ങൾ സന്ദർശിച്ചിരുന്നു.അതിർത്തിയിലെ സംഘർഷ സ്ഥിതി തുടരുകയാണെന്ന് സൈനിക മേധാവി എം.എം.നരവനെ വെള്ളിയാഴ്ച രാവിലെ വ്യക്തമാക്കി. ‘നമ്മുടെ സുരക്ഷയ്ക്കായി ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യഥാർഥ നിയന്ത്രണരേഖയോട് അടുത്താണ് നമ്മുടെ വിന്യാസം. ചർച്ചയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 minutes ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (13 minutes ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (50 minutes ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (2 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (3 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (7 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (7 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (7 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (15 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (15 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends