രണ്ടാം പ്രാവശ്യം ഇന്ത്യ വഴങ്ങി; ഇപ്പോഴത്തെ സ്ഥിതിക്ക് മാറ്റം വരുത്താൻ ശ്രമിക്കരുത്; ചൈനയ്ക്ക് താക്കീത് നൽകി ഇന്ത്യ

അതിര്‍ത്തിയിൽ കാര്യങ്ങൾ പുകയുകയാണ്..... എപ്പോൾ വേണമെങ്കിലും യുദ്ധം എന്ന സ്ഥിതിയാണ് അവിടെ ഇപ്പോൾ. എന്നാൽ അതിനിടയിൽ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ – ചൈന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച നടന്നു. മോസ്‌കോയിലെ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കായി ചൈനീസ് പ്രതിരോധമന്ത്രി അനുവാദം തേടുകയായിരുന്നു..
ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചൈനീസ് പ്രതിനിധിക്ക് ചര്‍ച്ച നടത്താമെന്നായിരുന്നു ഇന്ത്യയുടെ ആദ്യ നിലപാട്. എന്നാല്‍ രണ്ടാമതും ആവശ്യം ഉയര്‍ന്നതോടെയാണ് പ്രതിരോധ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച യാഥാര്‍ത്ഥ്യമായിരിക്കുന്നത്. നിയന്ത്രണ രേഖയുടെ തത്സ്ഥിതി മാറ്റാനുള്ള ശ്രമം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന നിലപാടാകും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉയര്‍ത്തുക. സമാധാനത്തിന് പരസ്പര വിശ്വാസം വേണമെന്നും -രാജ്‌നാഥ് സിങ് പറഞ്ഞു. പ്രസ്താവന ചൈനീസ് മന്ത്രിയും പങ്കെടുത്ത യോഗത്തിലായിരുന്നു നടത്തിയത്.
മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് പരസ്പരവിശ്വാസത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അന്തരീക്ഷം ആവശ്യമാണെന്ന് ഷാങ്ഹായ് സഹകരണ സംഘടനാ (എസ്.സി.ഒ) ഉച്ചകോടിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കുകയായിരുന്നു. ഷാങ്ഹായ് സഹകരണ സംഘടനയുടെ തീവ്രവാദ വിരുദ്ധ നിലപാടുകളെ ഇന്ത്യ വിലമതിക്കുന്നതായും അദ്ദേഹം ഉച്ചകോടിയുടെ ഭാഗമായി നടന്ന പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. എസ്.സി.ഒ രാജ്യങ്ങളിൽ സ്ഥിരതയും സുരക്ഷയും സമാധാനവും നിലനിർത്തുന്നതിന് വിശ്വാസം, സഹകരണം, അക്രമരാഹിത്യം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം, മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കൽ, അഭിപ്രായവ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കൽ തുടങ്ങിയവ ആവശ്യമാണ്. അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ചൈനീസ് പ്രതിരോധമന്ത്രി വേയ് ഫെൻഹെയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























