നിങ്ങൾ സിങ്കത്തിന്റെ വലയിൽ വീഴരുത് ; പേര് കേൾക്കുമ്പോൾ എല്ലാരും ഞെട്ടി വിറയ്ക്കുമെന്ന് സ്വപ്നം കാണണ്ട; ചെറുപ്പക്കാരായ പോലീസ് ഓഫീസർമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

പോലീസ് പദവിയിലെത്തുന്നവർ സിനിമയിലെ പോലീസുകാരനെ പോലെ ആകാൻ ശ്രമിക്കരുത് എന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി..... പ്രത്യേകിച്ചും അദ്ദേഹം എടുത്തു പറഞ്ഞ വാക്ക് സിംങ്കത്തെപ്പോലെ ആകാൻ ശ്രമിക്കരുത് എന്നായിരുന്നു...പുതിയ പോലീസുകാർ ‘സിങ്ക’ത്തിന്റെ വലയിൽ വീഴരുതെന്ന് പ്രധാനമന്ത്രി യുടെ ആഹ്വാനം... ചെറുപ്പക്കാരായ പോലീസ് ഓഫീസർമാർക്കാണ് പ്രധാനമന്ത്രി ഈ ഉപദേശം നൽകിയിരിക്കുന്നത് 'സിങ്ക'(സിംഹം)ത്തിന്റെ വലയിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'സിങ്കം' സിനിമയിലെ സൂപ്പർ പോലീസുകാരന്റെ വീരകൃത്യങ്ങളുടെ സ്വാധീനത്തിൽകുടുങ്ങി നിയമപാലനത്തിന്റെ യഥാർഥ അന്തഃസത്തയിൽനിന്ന് വ്യതിചലിക്കരുതെന്ന് ഐ.പി.എസ്. പ്രൊബേഷണർമാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പുതുതായി വരുന്ന ചില പോലീസുകാർക്ക് ഇടയിൽ ഒരു പ്രവണതയുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നാട്യം കാണിക്കാനും ആളുകളെ പേടിപ്പിക്കാനും താത്പര്യം കൂടുതലാണ് ഇത്തരക്കാർക്ക് സാമൂഹികവിരുദ്ധർ തന്റെ പേരു കേൾക്കുമ്പോൾ ഞെട്ടിവിറയ്ക്കണമെന്നാണ് പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർ കരുതുക. അത്തരം ചിന്തകൾ മനസ്സിൽ കൂടുകെട്ടിയാൽ യഥാർഥത്തിൽ ചെയ്യേണ്ടകാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവും എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
പോലീസുദ്യോഗസ്ഥർ നീചപ്രവൃത്തികളിൽ ഏർപ്പെടരുതെന്നും മികച്ച പോലീസിങ്ങിന് ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാനസിക സമ്മർദം കുറയ്ക്കാൻ ഉദ്യോഗസ്ഥർ യോഗയും പ്രാണായാമവും ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.സുരക്ഷയും സമഗ്രതയും ഉറപ്പുവരുത്തിക്കൊണ്ട് അർപ്പണബോധത്തോടെ രാജ്യത്തെ സേവിക്കാനുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പ്രതിബദ്ധത യുവാക്കളെ പോലീസിൽ ചേരാൻ പ്രചോദിപ്പിക്കുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു
ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ 2018 ബാച്ചിലെ ഐ.പി.എസുകാർക്കാണ് പ്രധാനമന്ത്രി വീഡിയോയിലൂടെ ആശംസകൾ നേർന്നത്. 28 വനിതകളടക്കം 131 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.
സിംഹത്തെ പോലെ ആകരുത് എന്ന് അദ്ദേഹം പറഞ്ഞ സിനിമ തമിഴ്നടൻ സൂര്യയുടെ ചലച്ചിത്രമാണ് . സൂര്യ പോലീസ് വേഷത്തിൽ തിളങ്ങിയ ഈ സിനിമയിൽ മികച്ച പ്രകടനം ആയിരുന്നു അദ്ദേഹം കാഴ്ചവച്ചത്. കള്ളന്മാർക്കും കൊള്ളക്കാർക്കും പേടിസ്വപ്നമായ ഒരു പോലീസ് ഉദ്യോഗസ്ഥനെ വേഷമായിരുന്നു സൂര്യ സിംഗം എന്ന സിനിമയിൽ അവതരിപ്പിച്ചത്. എന്നാൽ ജീവിതത്തിൽ ആ സിംഗം ആകാൻ ശ്രമിക്കരുത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് സിനിമയിൽ ജീവിതം തമ്മിലുള്ള അന്ത രംഗത്തെയും അദ്ദേഹം ഈ വാക്കുകളിലൂടെ എടുത്തു കാണിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഏറെ ആശ്ചര്യകരമാണ്.
https://www.facebook.com/Malayalivartha


























