Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ലഹരിമരുന്ന് മാഫിയയുമായുള്ള പോരാട്ടത്തിൽ മുംബൈ പൊലീസിന്റെ സംരക്ഷണം തേടാൻ താൽപര്യമില്ല; സുരക്ഷിതത്വത്തിന്റെ വിഷയത്തിൽ മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച് നടി കങ്കണ റാവത്ത് ; വെട്ടിലായി ബിജെപി

05 SEPTEMBER 2020 02:01 PM IST
മലയാളി വാര്‍ത്ത

തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത നടിയാണ് കങ്കണ.... സുശാന്ത് മരണത്തോടനുബന്ധിച്ച് കങ്കണനടത്തിയ പല പ്രസ്താവനകളും അതിനുദാഹരണമാണ്..... എന്നാൽ കങ്കണയുടെ പല പരാമർശങ്ങളും വിവാദങ്ങളിലേക്കും വഴി മാറാറുണ്ട്,.. ഇപ്പോളിതാ ബിജെപിയെ വെട്ടിലാക്കി പുതിയൊരു വിവാദപ്രസ്താവന നടത്തിയിരിക്കുകയാണ് കങ്കണ....

സുരക്ഷിതത്വത്തിന്റെ വിഷയത്തിൽ മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചു കൊണ്ടുള്ള നടിയുടെ ട്വീറ്റ് വിവാദമായി. ലഹരിമരുന്ന് മാഫിയയുമായുള്ള പോരാട്ടത്തിൽ മുംബൈ പൊലീസിന്റെ സംരക്ഷണം തേടാൻ താൽപര്യമില്ലെന്ന് വെളിപ്പെടുത്തുന്ന പ്രസ്താവനകളുടെ തുടർച്ചയായാണ് കങ്കണയുടെ വിവാദ പരാമർശം. ശിവസേനയും കോൺഗ്രസും എൻസിപിയും ഉൾപ്പെടുന്ന ഭരണപക്ഷം കങ്കണയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നു. ഇതോടെ നടിയെ പിന്തുണച്ചിരുന്ന ബിജെപി പ്രതിരോധത്തിലാകുകയും ചെയ്തു

സിനിമാ മാഫിയയേക്കാൾ കൂടുതൽ മുംബൈ പൊലീസിനെ ഭയപ്പെടുന്നുവെന്ന് കങ്കണയുടെ പരാമർശത്തിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. മുംബൈ പൊലീസിനു പകരം ഹരിയാനയിലെയോ, ഹിമാചൽ പ്രദേശിലേയോ പൊലീസിന്റെ കാവൽ മതിയെന്ന് കങ്കണ പറഞ്ഞിരുന്നു. തുടർന്ന് സിറ്റി പൊലീസിനെ ഭയമാണെങ്കിൽ കങ്കണ മുംബൈയിലേക്ക് മടങ്ങിവരരുതെന്ന് മുതിർന്ന ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പ്രതികരിക്കുകയും ചെയ്തു . റാവുത്തിന്റെ പ്രസ്താവന അടങ്ങിയ പത്രവാർത്ത ടാഗ് ചെയ്താണ് മുംബൈ പാക് അധിനിവേശ കശ്മീർ പോലെയെന്ന് കങ്കണ സമർഥിക്കാൻ ശ്രമിച്ചത്. റാവുത്ത് തന്നെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും കങ്കണ ആരോപിക്കുകയും ചെയ്തു


അതേസമയം, ട്വിറ്ററിൽ കളിക്കുന്നതിനുപകരം തനിക്കെതിരായ തെളിവുകളോടെ പൊലീസിനെയും സർക്കാരിനെയും സമീപിക്കുകയാണ് വേണ്ടതെന്ന് റാവുത്ത് പറഞ്ഞു. മുംബൈ പൊലീസിനെ ആക്ഷേപിക്കുന്നവർക്ക് എതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് റാവുത്ത് ആവശ്യപ്പെട്ടു. പൊലീസിന്റെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ ആണിത്. ഇത്തരം മാനസിക രോഗികളെ ആരോഗ്യവകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് കൈകാര്യം ചെയ്യണം. കങ്കണ ആദ്യം പാക് അധിനിവേശ കശ്മീരിൽ പര്യടനം നടത്തി അവിടുത്തെ സ്ഥിതിഗതികൾ മനസ്സിലാക്കണം. മുംബൈ പൊലീസിനെ ആക്ഷേപിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുംബൈയെ പാക് അധിനിവേശ കശ്മീർ എന്നുവിളിക്കുന്നവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മുംബൈയിലും സംസ്ഥാനത്തും വോട്ട് ചോദിക്കാൻ അവകാശമില്ല-റാവുത്ത് പറഞ്ഞു.

മഹാരാഷ്ട്രയോ മുംബൈയോ സുരക്ഷിതമല്ലെന്ന് കരുതുന്നവർക്ക് സംസ്ഥാനത്ത് ജീവിക്കാൻ അവകാശമില്ലെന്ന് എൻസിപിക്കാരനായ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സ്‌കോട്ട്‌ലാൻഡ് യാർഡ് പൊലീസിനൊപ്പം പ്രകീർത്തിക്കപ്പെട്ടിട്ടുള്ള സേനയാണ് മുംബൈ പൊലീസ്. മുംബൈ ഉൾപ്പെടെ മുഴുവൻ സംസ്ഥാനവും പൊലീസിന്റെ കൈകളിൽ സുരക്ഷിതമാണ്-ദേശ്മുഖ് പറഞ്ഞു.

സംസ്ഥാന സർക്കാരിനെയും മുംബൈ പൊലീസിനെയും കരിവാരിത്തേക്കാൻ ബിജെപിയുടെ കയ്യിലെ ചട്ടുകമായി പ്രവർത്തിക്കുകയാണ് കങ്കണയെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് സച്ചിൻ സാവന്ത് ആരോപിക്കുകയും ചെയ്തു . മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരുമായി താരതമ്യം ചെയ്യുക വഴി 13 കോടി മഹാരാഷ്ട്രക്കാരെയാണ് കങ്കണ അപമാനിച്ചിരിക്കുന്നതെന്ന് സാവന്ത് ആരോപിച്ചു. കങ്കണയുടെ പ്രസ്താവനകളെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും സംസ്ഥാന ബിജെപിയും നിരുപാധികം മാപ്പു പറയണമെന്നും സാവന്ത് ആവശ്യപ്പെടുകയുണ്ടായി .

കങ്കണയുടെ അധിക്ഷേപകരമായ പ്രസ്താവനകളെ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്ന് ബിജെപി എംഎൽഎ രാം കദം പറഞ്ഞു. എന്നാൽ വലിയ ആളുകളെ സംരക്ഷിക്കാൻ മുംബൈ പൊലീസിനെ ദുരുപയോഗിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു . ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള സിനിമാക്കാരുടെയും വലിയ രാഷ്ട്രീയക്കാരുടെയും പേരുകൾ വെളിപ്പെടുത്താൻ തയാറാണ് കങ്കണയെന്നും സർക്കാർ ഭയപ്പെടുന്നുണ്ടോയെന്നും കദം ചോദിച്ചു. കങ്കണയുടെ പരാമർശങ്ങളുമായി പാർട്ടിയെ ബന്ധിപ്പിക്കരുതെന്ന് ബിജെപി നേതാവ് ആശിഷ് ഷേലാർ പറഞ്ഞു.

പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേനയുടെ വനിതാ വിഭാഗം താനെയിൽ പ്രകടനം നടത്തുകയും ചെയ്തു . പാർട്ടി ഓഫിസിനു സമീപം ഒത്തുകൂടിയ പ്രവർത്തകർ നടിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു . സുരക്ഷിതമല്ലെന്ന് തോന്നുന്നുവെങ്കിൽ കങ്കണ നഗരം വിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 minutes ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (13 minutes ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (50 minutes ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (2 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (3 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (7 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (7 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (7 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (15 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (15 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends