'ഇന്ത്യ എന്തുകൊണ്ട് പരാജയപ്പെട്ടു' പ്രധാനമന്ത്രി ഉത്തരം പറയണം ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. സെപ്റ്റംബര്‍ അവസാനത്തോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
'സെപ്റ്റംബര്‍ അവസാനത്തോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷമെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക് തെറ്റി. ഇൗ എണ്ണത്തിലേക്ക് സെപ്റ്റംബര്‍ 20ഒാടെ എത്തും. സെപ്റ്റംബര്‍ അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷത്തിലെത്തും' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊറോണ വൈറസിനെ 21 ദിവസത്തിനുള്ളില്‍ പരാജയപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങള്‍ ജയിച്ചുകയറുേമ്ബാള് ഇന്ത്യ പരാജയപ്പെടുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും മറ്റൊരു ട്വീറ്റില്‍ ചിദംബരം ആവശ്യപ്പെട്ടു.
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പോലുള്ള കാര്യങ്ങൾ കൊണ്ട് രാജ്യത്ത് ഫലപ്രദമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 24 മണിക്കൂറിനിടെ 86,432 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു.
കൂടാതെ രാജ്യത്തിെന്റ സമ്ബദ്വ്യവസ്ഥ തകരുന്നതിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. 2020-21ലെ ആദ്യപാദത്തില്‍ സമ്ബദ് വ്യവസ്ഥ താഴോട്ട് വളരുന്നതില്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് ഒരക്ഷരംപോലും മറുപടി പറയാനില്ല. എങ്കിലും വളരെ പഴയ തന്ത്രമായ ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി' ആകൃതിയില്‍ സമ്ബദ് വ്യവസ്ഥ ഉയരുമെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കഴിഞ്ഞ 15 മാസമായി സമ്ബദ്വ്യവസ്ഥയില് 'വി' ആകൃതിയിലുള്ള വീണ്ടെടുക്കലുണ്ടാകുമെന്ന ധനകാര്യ മന്ത്രാലയത്തിെന്റ വാഗ്ദാനം ജനങ്ങള്‍ മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























