Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കങ്കണ ഞങ്ങളുടെ മകള്‍; അസാധാരണ നടപടിയുമായി ഹിമാചല്‍ സര്‍ക്കാര്‍

08 SEPTEMBER 2020 09:54 PM IST
മലയാളി വാര്‍ത്ത

ശിവസേനയുടെ ഭീഷണി ഉള്ളതിനാല്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് മുംബൈയിലും സുരക്ഷ നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ ഹിമാചല്‍ സര്‍ക്കാര്‍ രംഗത്ത്. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണ്. അതിനാല്‍ അവരെ ശിവസേനയുടെ കൈയിലേക്ക് ഇട്ടുകൊടുക്കില്ല. കേന്ദ്രം നല്‍കുന്ന വൈ കാറ്റഗറി സുരക്ഷയ്ക്ക് പുറമെ ഹിമാചല്‍ സര്‍ക്കാരും സുരക്ഷ ഒരുക്കുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അറിയിച്ചു.

നാളെ മുംബൈയിലേക്ക് പോകുന്ന കങ്കണയ്‌ക്കൊപ്പം സംസ്ഥാനത്തിന്റെ പോലീസും ഉണ്ടായിരിക്കും. അവരുടെ ദേഹത്ത് ഒരു കൈപോലും വീഴില്ലെന്നും ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണ്. അതിനാല്‍ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റുമെന്നാണ് ഇപ്പോള്‍ ശിവസേന സര്‍ക്കാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. കങ്കണയുടെ ഘാര്‍ വെസ്റ്റിലുള്ള ഓഫീസ് കെട്ടിടത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് മുംബൈ കോര്‍പ്പറേഷന്‍ പറയുന്നത്. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പ്രതികാരവും രാഷ്ട്രീയവൈര്യവും തീര്‍ക്കാന്‍ മറ്റുവഴികള്‍ നോക്കണമെന്ന് കങ്കണ പറഞ്ഞു.

ഓഫീസ് ശൗചാലയത്തിന്റെ സ്ഥാനം മാറ്റി. കൂടുതല്‍ ജനലുകള്‍ സ്ഥാപിച്ചു, റൂഫിങ്ങ് ജോലികള്‍ നടത്തി എന്നിവയാണ് കുറ്റമായി മുംബൈ കോര്‍പറേഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഈ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നാണ് കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന്റെ പിന്നാലെ പ്രതികാരനടപടികളുമായി ശിവസേന സര്‍ക്കാര്‍ രംഗത്തെത്തിയത്. നടിയുടെ മുംബൈയിലെ ഓഫീസില്‍ ഇന്നലെ ശിവസേന സര്‍ക്കാര്‍ റെയ്ഡ് നടത്തിയിരുന്നു. മണികര്‍ണിക ഫിലിംസ് എന്ന കങ്കണയുടെ ഫിലിം പ്രൊഡക്ഷന്‍ ഹൗസിലേക്കാണ് റെയ്ഡ് നടന്നത്.

ഓഫീസില്‍ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങള്‍ കങ്കണ ട്വിറററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തന്റെ ഓഫീസ് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ചു നീക്കുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം എന്നാണ് കങ്കണ ട്വിറ്ററില്‍ പറഞ്ഞിരുന്നു. ഓഫീസിന്റെ എല്ലാ രേഖകളും തന്റെ കൈയ്യിലുണ്ടെന്നും അനധികൃതമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും കങ്കണ പറഞ്ഞു.

നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വൈ കാറ്റഗറി സുരക്ഷയ്ക്കുള്ള തീരുമാനം. പതിനൊന്ന് അംഗ സിആര്‍പിഎഫ് ജവാന്‍മാരാകും ഇനി കങ്കണയ്ക്കു സുരക്ഷ കവചം ഒരുക്കുക. ആയുധധാരികളായ കമാന്‍ഡോകള്‍ക്കു പുറമേ രണ്ടു പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാരും കങ്കണയ്ക്കൊപ്പമുണ്ടാകും. കങ്കണ ഇപ്പോള്‍ ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ആണുള്ളത്. നാളെ കങ്കണ മുംബൈയില്‍ എത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നസ്രീനയുടെ ആദ്യകൂദാശ നടത്താൻ ലെഗിങ്സ്..! അദിനാന്‍ സൈക്കോ ഫ്രോഡ്..! കൊലയ്ക്ക് ശേഷം 4 മുറിയിലും ..!  (3 minutes ago)

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (17 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (34 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (19 hours ago)

Malayali Vartha Recommends