Widgets Magazine
10
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..


രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..


ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ..ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.. ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി..


കേരളത്തിൽ സസ്പെൻസ് തുടരുന്നു..മൂന്ന് പേരും മുഖ്യമന്ത്രിയാവാൻ അർഹർ..സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം പ്രഖ്യാപനം..ഇനിയും വൈകും..


തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

നസ്രീനയുടെ ആദ്യകൂദാശ നടത്താൻ ലെഗിങ്സ്..! അദിനാന്‍ സൈക്കോ ഫ്രോഡ്..! കൊലയ്ക്ക് ശേഷം 4 മുറിയിലും ..!

15 APRIL 2026 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം

രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ..ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.. ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി..

കോഴിക്കോട് ചെലവൂർ ഇ‍ൗസ്റ്റ്‌ മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ ഇരുപതുകാരൻ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽനിന്നും നാട് മുക്തമായിട്ടില്ല. പൂതംകുഴിയിൽ നിസാറിന്റെയും റംസീനയുടെയും മകൾ നസ്രീന(16)യാണ്‌ കൊല്ലപ്പെട്ടത്‌. റംസീനയുടെ ജ്യേഷ്ഠത്തി ഹസീനയുടെയും നല്ലളം മാവത്തിനിലം കെ പി ഹോമിൽ അഷ്റഫിന്റെയും മകൻ അദിനാനെ (20) മരിച്ചനിലയിൽ കണ്ടെത്തി. നസ്രീനയെ കൊന്നശേഷം അദിനാൻ ആത്മഹത്യ ചെയ്തുവെന്നാണ്‌ പൊലീസ്‌ ലഭിച്ച സൂചന.

ചൊവ്വ പുലർച്ചെയാണ്‌ സംഭവം. രാത്രി വീട്ടിൽ കടന്നുകയറിയ അദിനാൻ നസ്രീനയെ ഷാൾ കഴുത്തിൽച്ചുറ്റി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ നിഗമനം. രാത്രി വീടിന്റെ പിൻഭാഗത്തുകൂടി അദിനാൻ കയറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.

സംഭവത്തെക്കുറിച്ച്‌ ബന്ധുക്കളും നാട്ടുകാരും പറയുന്നത്‌ ഇങ്ങനെ: ‘അദിനാൻ നേരത്തെ വീട്ടിൽനിന്ന്‌ 50,000 രൂപ മോഷ്ടിക്കുന്നത്‌ നസ്രീന കണ്ടിരുന്നു. പണം അദിനാന്റെ അലമാരയിൽനിന്ന്‌ കണ്ടെടുത്തതോടെ ഇയാൾ വീട്ടിലേക്ക്‌ വരുന്നത്‌ വിലക്കിയിരുന്നു. ഇതാണ്‌ കൊലപാതകത്തിന്‌ കാരണമായതെന്നാണ്‌ വിലയിരുത്തൽ.

 

 

 

നസ്രീനയും ഉമ്മ റ‍ംസീനയും രണ്ട്‌ സഹോദരങ്ങളും വല്യുമ്മ സഫിയയുമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. രാത്രി വീട്ടിനുള്ളിലെത്തിയ അദിനാൻ നസ്രീനയെ ശ്വാസംമുട്ടിച്ച്‌ കൊന്നശേഷം വല്യുമ്മ സഫിയയുടെ മുറിയിലെത്തി അവരെയും വകവരുത്താൻ ശ്രമിച്ചു. ശബ്ദം കേട്ടുണർന്ന സഫിയ ബഹളംവച്ചതോടെ ആളുകൾ ഓടിക്കൂടി. അകത്തെ മുറിയിൽ കയറി അദിനാൻ വാതിലടച്ചു. മുകളിലെ മുറിയിൽ നസ്രീന മരിച്ചുകിടക്കുന്നതായി കണ്ടെത്തി. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന്‌ ചേവായൂർ പൊലീസ്‌ സ്ഥലത്തെത്തി.

വാതിൽ തുറന്നുനോക്കുമ്പോൾ അദിനാനെ മുഖത്ത്‌ പ്ലാസ്റ്റർ ചുറ്റിയ നിലയിൽ കണ്ടെത്തി. ഇരുവരെയും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പോസ്റ്റ്‌മോർട്ടത്തിന്‌ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക്‌ വിട്ടുനൽകി. അദിനാന്റെ മൃതദേഹം ഖബറടക്കി. ഉപ്പ നിസാർ വിദേശത്തുനിന്നെത്തിയശേഷമാകും നസ്രീനയുടെ ഖബറടക്കം.

കൊല്ലാനെത്തിയത്‌ കൃത്യമായ ആസൂത്രണത്തോടെ

നസ്രീനയെ കൊലപ്പെടുത്തണമെന്ന കൃത്യമായ ആസൂത്രണത്തോടെയാണ്‌ അദിനാൻ തിങ്കൾ രാത്രി മൂഴിക്കലിലുള്ള നസ്രീനയുടെ വീട്ടിലെത്തിയത്‌. പിൻഭാഗത്തുകൂടി വീട്ടിനുള്ളിൽ കയറിപ്പറ്റിയ അദിനാൻ പ്ലാസ്റ്ററും കൈയിൽ കരുതിയിരുന്നു. ഇതുപയോഗിച്ച്‌ നസ്രീനയുടെ കൈയും കാലും കൂട്ടിക്കെട്ടിയ ശേഷമാണ്‌ കഴുത്തിൽ ഷാൾ ചുറ്റി ശ്വാസംമുട്ടിച്ച് കൊന്നത്‌.

നസ്രീനയുടെ വായിൽ വിഷം ഒഴിച്ചിരുന്നതായും നാട്ടുകാരും ബന്ധുക്കളും പറയുന്നു. പിടിക്കപ്പെടുമെന്ന്‌ ഉറപ്പായതോടെ അദിനാൻ വിഷം കഴിച്ചശേഷമാണ്‌ മുഖത്ത്‌ പ്ലാസ്റ്റർ ചുറ്റിയതെന്നും ഇവരെ ആശുപത്രിയിലെത്തിച്ചവർ പറയുന്നു. തന്നെ കൊലപ്പെടുത്തിയെന്ന്‌ തെറ്റിദ്ധരിപ്പിക്കാനാണ്‌ അദിനാൻ പ്ലാസ്റ്റർ ചുറ്റിയതെന്ന സംശയം പൊലീസിനുണ്ട്‌.

 

 

 

മോഷണശ്രമമെന്നും സംശയം

മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്താൻ അദിനാൻ പദ്ധതിയിട്ടതിന്‌ പിന്നിൽ മോഷണശ്രമമെന്ന്‌ പൊലീസിന്റെ സംശയം. കൊല്ലപ്പെട്ട നസ്രീനയുടെ കഴുത്തിലുണ്ടായിരുന്ന മാലയും മൊബൈൽ ഫോണും കാണാതായതാണ്‌ സംശയത്തിന്‌ കാരണം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. അടുത്തിടെ ബുള്ളറ്റ്‌ വാങ്ങാൻ അദിനാൻ പണം ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനുള്ള പണം കണ്ടെത്തുക കൂടിയായിരുന്നോ ലക്ഷ്യമെന്നും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!  (5 minutes ago)

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!  (7 minutes ago)

WEST BENGAL അധികാരമേറ്റതിന് പിന്നാലെ പുകയുന്ന പ്രതിഷേധം  (1 hour ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (2 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (2 hours ago)

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം  (3 hours ago)

സി.പി.എം പിബി യോഗം ഇന്നും നാളെയും  (4 hours ago)

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി  (5 hours ago)

ഇനി ദളപതി ഭരണം  (5 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം  (14 hours ago)

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍  (14 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി  (15 hours ago)

വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി  (15 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് സൂചന  (16 hours ago)

Malayali Vartha Recommends