സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യമന്ത്രാലയം

രാജ്യത്തെ സ്‌കൂളുകള്‍ സെപ്റ്റംബര്‍ 21 മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇതു സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കി. അണ്‍ലോക് നാലിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ മാത്രമാകും പ്രവര്‍ത്തനം ആരംഭിക്കുക.
മാസ്‌ക് ഉപയോഗിക്കണം, വിദ്യാര്‍ഥികള്‍ തമ്മില്‍ ആറ് അടി അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം, ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം, പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.
അതേസമയം കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസം തുടരുമെന്നും അതിനെ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























