രാഷ്ട്രപതിഭവനില്‍ അപ്രതീക്ഷിത അതിഥി.... സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്ഒഎസ് പ്രവര്‍ത്തകരെത്തി

രാഷ്ട്രപതിഭവനില്‍ അപ്രതീക്ഷിത അതിഥി.... സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്ഒഎസ് പ്രവര്‍ത്തകരെത്തി രാഷ്ട്രപതിഭവനില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെയാണ് പിടികൂടിയത്. രാഷ്ട്രപതി ഭവന്റെ എട്ടാം നമ്പര്‍ ഗേറ്റില്‍ തിങ്കളാഴ്ച വൈകീട്ടാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വന്യജീവി സംരക്ഷണ സംഘടനയായ എസ്ഒഎസ് പ്രവര്‍ത്തകരെ വിവരം അറിയിച്ചു.
എസ്ഒഎസ് പ്രവര്‍ത്തകരെത്തി പരിശോധിച്ചപ്പോള്‍ സുരക്ഷാഉദ്യോഗസ്ഥന്റെ കസേരയ്ക്ക് അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പിനെ പിടികൂടി കാട്ടിലേക്ക് വിട്ടയച്ചു.
"
https://www.facebook.com/Malayalivartha
























