കൊവിഡ് മരണം; പ്ലാസ്മ തെറാപ്പി ഗുണകരമായേക്കില്ലെന്ന് ഐ.സി.എം.ആര്‍ പഠനം

പ്ലാസ്മ തെറാപ്പി കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറയ്ക്കുന്നതിന് ഫലപ്രദമാകില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പഠനം. ഏപ്രില്‍ 22 മുതല്‍ ജൂലായ് 14 വരെ ഇന്ത്യയിലെ 39 പൊതു, സ്വകാര്യ ആശുപത്രികളിലാണ് പഠനം നടത്തിയത്. നിരവധി സംസ്ഥാനങ്ങള്‍ പ്ലാസ്മ തെറാപ്പിക്കുള്ള അനുമതി തേടിയിരുന്നു.
കൊവിഡ് മുക്തനായ ഒരാളുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ എടുത്ത്, ആ ആന്റിബോഡികളെ കൊവിഡ് ബാധിതന് നല്‍കുന്നതിലൂടെ അവരില്‍ അണുബാധയെ ചെറുക്കാനുള്ള പ്രതിരോധം കൂട്ടുകയാണ് പ്ലാസ്മ തെറാപ്പിയിലൂടെ ചെയ്യുന്നത്. 1210 രോഗികളെ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊവിഡ് രോഗികളെ പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയമാക്കിയിരുന്നു. പ്ലാസ്മ തെറാപ്പി കോവിഡിനുള്ള മാന്ത്രികമരുന്നല്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിപുലമായ പരീക്ഷണങ്ങള്‍ക്കുശേഷം മാത്രമേ ഫലത്തെക്കുറിച്ച് തീര്‍പ്പുപറയാനാവുകയുള്ളൂവെന്നും ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























