സുബ്രഹ്മണ്യന്‍ സ്വാമി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് കാരണം ഇതാണ്? ഒത്തുതിര്‍പ്പായി ബിജെപി ഐടി സെല്‍ മേധാവിയെ പുറത്താക്കണമെന്നാവശ്യം; അല്ലെങ്കില്‍ പാര്‍ട്ടിക്ക് തന്നെ പിന്തുണക്കാന്‍ താല്‍പര്യമില്ലെന്നു കരുതും; നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ഉത്തേജക പാക്കേജിനെ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിലപാട് ചര്‍ച്ചയായിരുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് അപര്യാപ്തമാണെന്ന് രാജ്യസഭ എംപിയും ബിജെപി പ്രവര്‍ത്തകനുമായ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. ഇതിന് പിന്നില്‍ രാഷ്ട്രീയ കാരണം ബി.ജെ.പി സര്‍ക്കാരിനോടുള്ള വിരോധമല്ല പകരം ബി.ജെ.പി ഐ.ടി സെല്‍ മോധാവിയോടുള്ള വിരോധമാണെന്നാണ് പുറത്ത് വരുന്ന വിവരം. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ പോര് കടുപ്പിച്ചിരിക്കുകയാണ് സുബ്രഹ്മണ്യന്‍ സ്വാമി. നാളെക്കുള്ളില്‍ അമിത് മാളവ്യയെ ബിജെപി ഐടി സെല്ലില്‍നിന്ന് പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ പിന്തുണയ്ക്കാന്‍ താത്പര്യപെടുന്നില്ലെന്നാണു മനസിലാക്കേണ്ടതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയിലാണ് സുബ്രഹ്മണ്യന്‍ സ്വാമി നിര്‍ദേശം മുന്നോട്ടു വച്ചത്.
ബിജെപി ഐടി സെല്‍ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിന് ഐടി സെല്ലിലെ ചിലര്‍ വ്യാജ ഐഡികളില്‍നിന്ന് നിരന്തരം ട്വീറ്റുകള്‍ പ്രചരിപ്പിക്കുകയാണ്. തെമ്മാടികളായ ഐടി സെല്ലിലെ ആളുകളുടെ പ്രവൃത്തിക്ക് ബിജെപി ഉത്തരവാദിയല്ലെന്നാണു പറയുന്നതെങ്കില്‍ തന്റെ അണികള്‍ തിരിച്ചും ആക്രമണം നടത്തിയാല്‍ അതിനും താനും ഉത്തരവാദിയായിരിക്കില്ല. ബിജെപി എന്നെ സംരക്ഷിക്കുന്നില്ലെങ്കില്‍ എനിക്കു മറ്റു വഴികള്‍ നോക്കേണ്ടി വരുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ബിജെപി മര്യാദ പുരുഷോത്തന്‍മന്‍മാരുടെ പാര്‍ട്ടിയാണ്. രാവണന്റെയോ ദുശ്ശാസനന്റെയോ പാര്‍ട്ടി അല്ല. അമിത് മാളവ്യ എല്ലാം തകിടം മറിക്കുകയാണ്. എനിക്ക് ഇനി കാത്തിരിക്കാനാവില്ല. ഇനിയും സമയം അനുവദിക്കാനാകില്ല. നാളെക്കുള്ളില്‍ അയാളെ പുറത്താക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സ്വാമി കുറിച്ചു.
നേരത്തെ ഉത്തേജക പാക്കേജിനെ വിമര്‍ശിച്ച അദ്ദേഹം പ്രഖ്യാപിച്ച ഉത്തേജക പാക്കേജില്‍ നല്ലൊരു ഭാഗവും ധനപരമായ ഇളവുകള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് നാമമാത്രമായ പ്രയോജനമാണ് പാക്കേജില്‍ നിന്ന് ലഭിച്ചതെന്നും കുറ്റപ്പെടുത്തി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 21 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 1.2 ലക്ഷം കോടി മാത്രമാണ് ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെട്ടത്. അവശേഷിച്ചതെല്ലാം ധനപരമായ ഇളവുകള്‍ മാത്രമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജനങ്ങളുടെയിടയില്‍ ആവശ്യകതയില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ജനങ്ങളുടെ കൈവശം പണം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. പകരം ഉത്തേജക പാക്കേജിലൂടെ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം നേടിയത്. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് സംഭവിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വളര്‍ച്ചാനിരക്ക് 3.1 ശതമാനമായി താഴ്ന്നു. കോവിഡിന്റെ പ്രത്യാഘാതമെന്നോണം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ചയില്‍ 25 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്ന തന്റെ അനുമാനം വിമര്‍ശനത്തിന് ഇടയാക്കി. എന്നാല്‍ തന്റെ കണക്കുകൂട്ടല്‍ ശരിവെയ്ക്കുന്ന സര്‍ക്കാര്‍ കണക്കുകളാണ് പുറത്തുവന്നത്. ഈ വര്‍ഷം നെഗറ്റീവ് 15 ശതമാനം വളര്‍ച്ചാനിരക്കായിരിക്കും ഇന്ത്യ രേഖപ്പെടുത്താന്‍ പോകുന്നതെന്നും അദ്ദേഹം പ്രവചിക്കുന്നു. നോട്ടുനിരോധനമാണ് ജനങ്ങളുടെ ക്രയശേഷിയില്‍ ഇടിവ് വരുത്തിയത്. നോട്ടുനിരോധനത്തെ തുടര്‍ന്ന്് രാജ്യത്ത് സൃഷ്ടിച്ച നികുതി ഭീകരത ആദായ നികുതി കൂടുതല്‍ സങ്കീര്‍ണമാക്കി. ജിഎസ്ടി കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കി. ക്രയശേഷി വര്‍ധിപ്പിക്കാന്‍ ജനങ്ങളുടെ കൈവശം പണം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ഉത്തേജക പാക്കേജ് വിതരണക്കാരെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന അവസ്ഥയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വീണ്ടും വിജയിക്കും.2014,2019 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























