യുദ്ധ കാഹളം മുഴക്കി ചൈനയുടെ പുറപ്പാട് ! അതിർത്തിയിൽ സൈനികർ മുഖാമുഖം

അതിർത്തിയിൽ സ്ഥിതി അതിരൂക്ഷമാണ്. ലഡാക്കിൽ നിയന്ത്രണരേഖയിൽ - ചൈന സംഘർഷ സാദ്ധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഒരു യുദ്ധത്തിലേക്ക് കടന്നേക്കാവുന്ന അന്തരീക്ഷം. അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം ഉണ്ടായ പ്രകോപനത്തിന് ശേഷം ചൈനയും ഇന്ത്യയും സൈനികരുടെ എണ്ണം കൂട്ടി. വന്‍ ആയുധ ശേഖരം ഇരു രാജ്യങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലഡാക്കില്‍ തങ്ങിയ കരസേന മേധാവി ജനറല്‍ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.
ഇതുവരെ അതിര്‍ത്തിയില്‍ അക്രമമോ മുഖാമുഖമോ ഉണ്ടായിട്ടില്ലെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രണ്ട് വശങ്ങളില്‍ നിന്നുള്ള സൈനികര്‍ പരസ്പരം കാണാന്‍കഴിയുന്ന പരിധിയിലാണെന്നും അദ്ദേഹം പറഞ്ഞു. "അവര്‍ വ്യക്തമായി കാണാവുന്ന പരിധിക്കുള്ളിലാണ്, ഇന്ത്യന്‍ സൈനികര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്," എന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
അതിര്‍ത്തിയില്‍ സമാധാനം വേണോ, കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകണമോ എന്നതൊക്കെ ചൈന തീരുമാനിക്കണമെന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























