ഇന്ത്യയിലെ രോഗ മുക്തി നിരക്ക് 77.77 ശതമാനമാണെന്നാണ് കണക്കുകള്‍: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്തരായത് മുക്കാല്‍ ലക്ഷത്തോളം പേര്

ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുന്നതിനിടയിലും കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടി ആശുപത്രി വിട്ട രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡാണ്. ഇന്ത്യയിലെ രോഗ മുക്തി നിരക്ക് 77.77 ശതമാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എഴുപത്തി അയ്യായിരം പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 33,98,844 ആയി ഉയര്‍ന്നു.
അതേസമയം കോവിഡ് ബാധിതരുടെ എണ്ണവും ആശങ്കാജനകമായി ഉയരുകയാണ്. ഇന്നലെ 89,706 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 1115 പേര്‍ മരിച്ചതോടെ ആകെ മരണം 73890 ആയി. ഒന്‍പത് ലക്ഷത്തോളം പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha
























