ബംഗളൂരു അന്താരാഷട്ര വിമാനത്താവളത്തില്‍ ഒരു കോടിയുടെ മയക്കുമരുന്ന് പിടികൂടി

ബംഗളൂരു അന്താരാഷട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച ഒരുകോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ബെല്‍ജിയത്തില്‍നിന്നാണ് 1.98 കിലോ ഗ്രാം മയക്കുമരുന്ന് അടങ്ങുന്ന പാക്കേജ് എത്തിയത്. ഇലകട്രിക് ഫൂട്ട് മസാജ് യന്ത്രത്തിന്റെ അകത്ത് ഒളിപ്പിച്ച നിലയില്‍ വിമാനത്താവളത്തിലെ കൊറിയര്‍ കേന്ദ്രത്തില്‍നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അന്താരാഷട്ര ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിന്റെ ബംഗളൂരുവിലെ ഏജന്റുകള്‍ക്കായി എത്തിച്ചതാണ് പാക്കേജ് എന്നാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന വിവരം.
കാര്‍ഗോ വിഭാഗത്തില്‍ എത്തിയ പാക്കേജില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ മസാജ് യന്ത്രം പൊളിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടു. തുടര്‍ന്ന് ഇതു തുറന്നതോടെ വയലറ്റ്, പച്ച നിറങ്ങളിലുള്ള ഗുളികകള്‍ യന്ത്രത്തിനകത്ത് പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നിലുള്ളവരെ കുറിച്ച് അന്വഷിച്ചുവരുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























