എസ്പി ബാലസുബ്രഹ്മണ്യത്തിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റാറായിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് ആശുപത്രി അധികൃതര്‍

സെപ്റ്റംബര്‍ ഏഴിന് എസ് പി ബിയുടെ കോവിഡ് പരിശോധനഫലം നെഗറ്റീവ് ആയതിന്റെ സന്തോഷത്തിലാണ് കുടുംബം. എന്നിരുന്നാലും അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റാറായിട്ടില്ല. ചികിത്സയിലുള്ള ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ശ്വാസകോശം മാറ്റിവെച്ചേക്കുമെന്ന് വാര്‍ത്തകള്‍ നിഷേധിച്ച് എംജിഎം ഹെല്‍ത്ത്‌കെയര്‍ ഹോസ്പിറ്റല്‍. എസ് ബി പിയ്ക്ക് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നില്ലെന്നും അതുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവുമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതിനിടെയാണ് കോവിഡ് എസ് പിബിയുടെ ശ്വാസകോശത്തെ സാരമായി ബാധിച്ചുവെന്നും ആരോഗ്യം പൂര്‍വ്വസ്ഥിതിയില്‍ ആവാന്‍ ശ്വാസകോശം മാറ്റിവെയ്ക്കാതെ കഴിയില്ലെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ശസ്ത്രക്രിയയ്ക്കായി എസ് പി ബിയുടെ കുടുംബം തമിഴ്‌നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആശുപത്രി വൃത്തങ്ങള്‍ ഇപ്പോള്‍.
കഴിഞ്ഞ ദിവസം ഗായകന്‍ എസ്പിബിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവെന്ന് മകന്‍ എസ്പി ചരണ്‍ അറിയിച്ചിരുന്നു. എന്നാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ ആകാത്തതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചരണ്‍ അറിയിച്ചു. ബോധം പൂര്‍ണമായും തിരിച്ചുകിട്ടിയെന്നും അച്ഛനമ്മമാരുടെ വിവാഹവാര്‍ഷികം തങ്ങള്‍ ആശുപത്രിയില്‍ ആഘോഷിച്ചുവെന്നും അച്ഛന്‍ ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കാണാന്‍ തുടങ്ങിയെന്നും ചരണ്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























