കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിയുന്നില്ല.... അതിര്‍ത്തിയില്‍ പാങ്‌ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തു 4 സ്ഥലങ്ങളില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിയുന്നില്ല. അതിര്‍ത്തിയില്‍ പാങ്‌ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തു 4 സ്ഥലങ്ങളില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം നില്‍ക്കുന്നു. നിയന്ത്രണരേഖയില്‍ നിന്ന് അവരവരുടെ ഭാഗത്ത് 100 മീറ്ററും 200 മീറ്ററും അകലത്തിലാണ് സൈന്യങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ പാങ്ങോംഗിന്റെ വടക്കന്‍ തീരത്ത് ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം ശക്തമാണ്.
പ്രദേശത്ത് താത്കാലിക വേലികളും നിര്‍മിച്ചിട്ടുണ്ട്. പാങ്ങോംഗ് തടാകത്തിന്റെ വടക്കന്‍ ഭാഗം എട്ട് ഫിംഗര്‍ പോയിന്റുകളായി തിരിച്ചിട്ടുണ്ട്. ഇവയില്‍ ഒക്കെ തന്നെ ഇരുപക്ഷവും അവകാശം ഉന്നയിക്കുന്നുമുണ്ട്. എട്ട്, അഞ്ച് ഫിംഗര്‍ പോയിന്റുകള്‍ ചൈന കൈയടക്കിവച്ചിരിക്കുകയാണ്. ഫിംഗര്‍ രണ്ട്, മൂന്ന് പോയിന്റുകളില്‍ ഇന്ത്യന്‍ സൈന്യം കരുതലോടെ നിലയുറപ്പിച്ചിരിക്കുന്നു.
അതിര്‍ത്തി പ്രദേശത്ത് ഇന്ത്യ വ്യേമ നിരീക്ഷണം ശക്തമാക്കിയതായാണ് ലേയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. സുഖോയ്, മിഗ് വിമാനങ്ങള്‍ കൂടുതല്‍ വ്യോമനിരീക്ഷണം നടത്തുന്നുണ്ട്. ചൈനയ്ക്ക് മുന്നറിയിപ്പ് എന്ന നിലയിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മേഖലയിലെ വ്യോമ പ്രകടനം ഇന്ത്യ വര്‍ധിപ്പിച്ചത്.
https://www.facebook.com/Malayalivartha
























