അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന് ... മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുക

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുക. അതേസമയം, അതിര്‍ത്തിയില്‍ ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ പുനഃരാരംഭിച്ചു. അതിര്‍ത്തി കടക്കാനുള്ള ചൈനയുടെ ഏത് ശ്രമത്തെയും തടയണമെന്ന് ഫീല്‍ഡ് കമാന്‍ഡേഴ്‌സിന് കരസേന നിര്‍ദേശം നല്‍കി.അതിര്‍ത്തിയില്‍ നാല് മാസമായി തുടരുന്ന സംഘര്‍ഷത്തിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നേരിട്ട് ചര്‍ച്ച നടത്തുന്നത്.
മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മൂന്ന് തവണ ഇരുവരും മുഖാമുഖം വരും. വൈകിട്ടാണ് നിര്‍ണായക ചര്‍ച്ചകള്‍ നടക്കുക. നാല് മാസം മുന്‍പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ആവശ്യപ്പെടും.അതിര്‍ത്തിയിലെ വന്‍സേനാവിന്യാസം ചൈന പിന്‍വലിക്കണം. ഉഭയകക്ഷി കരാര്‍ പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും. അതേസമയം, ചുഷുലില്‍ ഇന്നലെ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ച നടന്നുവെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ചത്തെ സംഭവങ്ങള്‍ക്ക് ശേഷമുള്ള ആദ്യ ചര്‍ച്ചയാണിത്. കോര്‍പ്‌സ് കമാന്‍ഡര്‍ തലത്തില്‍ ചര്‍ച്ച പുനഃരാരംഭിക്കാനും ധാരണയായി.
അതിര്‍ത്തി കടക്കാനുള്ള ചൈനയുടെ ഏത് ശ്രമത്തെയും തടയണമെന്ന് ഫീല്‍ഡ് കമാന്‍ഡേഴ്‌സിന് കരസേന നിര്‍ദേശം നല്‍കി. അതിര്‍ത്തി സംരക്ഷിക്കുമ്‌ബോള്‍ തന്നെ ട്രൂപ്പുകളെ കടുത്ത അച്ചടക്കത്തില്‍ നിലനിര്‍ത്തണം. പട്രോളിംഗ് നടത്തുമ്‌ബോള്‍ ശക്തി പ്രകടനങ്ങളോ, അമിത ബലപ്രയോഗമോ പാടില്ലെന്നും കര്‍ശന നിര്‍ദേശം നല്‍കി.
"
https://www.facebook.com/Malayalivartha
























