റാഫേല്‍ വിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി സൈന്യത്തിന്റ ഭാഗമാവും.... അംബാലയിലെ വ്യോമസേനാ കേന്ദ്രത്തില്‍ രാവിലെ പത്ത് മണിക്കാണ് ചടങ്ങ് നടക്കുക

റാഫേല്‍ വിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി സൈന്യത്തിന്റ ഭാഗമായി മാറും. അംബാലയിലെ വ്യോമസേനാ കേന്ദ്രത്തില്‍ രാവിലെ പത്ത് മണിക്കാണ് ചടങ്ങ് നടക്കുക. റഫേല്‍ വിമാനങ്ങള്‍ 17 സ്‌ക്വാഡ്രണായ ഗോള്‍ഡന്‍ ആരോ വിഭാഗത്തിന്റെ ഭാഗമാവും. ജൂലൈ 27ാം തീയതിയാണ് റഫേല്‍ വിമാനങ്ങളില്‍ ആദ്യത്തെ 5 എണ്ണം ഇന്ത്യയിലെത്തിയത്.പ്രതിരോധമന്ത്രി രാജനാഥ് സിങ്, ഫ്രാന്‍സിലെ സൈനികവിഭാഗം മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഡിഫന്‍സ് സ്റ്റാഫ് മേധാവി ബിപിന്‍ റാവത്ത്, എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൂരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, ഡിആര്‍ഡിഒ ചെയര്‍മാന്‍ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.ഫ്രഞ്ച് പ്രതിനിധി സംഘത്തില്‍ ഫ്രന്‍സിന്റെ ഇന്ത്യന്‍ അംബാസിഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍, ഫ്രാന്‍സ് വ്യോമസേനയിലെ എറിക് ഓട്ടെല്ലെട്ട് എന്നിവരും പങ്കെടുക്കും. ഫ്രാന്‍സ് സൈനികവിഭാഗം മന്ത്രിക്ക് ഡല്‍ഹിയില്‍ ഗാര്‍ഡ് ഓഫ് ഓണറും നല്‍കും.
https://www.facebook.com/Malayalivartha
























